എ.എം.എച്ച്.എസ്. എസ്, തിരുമല/അക്ഷരവൃക്ഷം/രോഗപ്രതിരോധനം
അജ്ഞാതനായ ആ വൈറസ് !! വിദേശത്തുനിന്നും വോട്ടിലെത്തുന്ന ദിനങ്ങൾ സ്വപ്നം കണ്ടു ! അമ്മ,അച്ഛൻ,സഹോദരങ്ങൾ,ബന്ധുക്കൾ,വീട്,നാട്........ ആ ദിവസത്തെ അവസാത്തെ ഫ്ലൈറ്റിലാണ് ഞങ്ങളുടെ യാത്ര നിശ്ചയിച്ചിരുന്നത്.അപ്പോഴാണ് ഞങ്ങളോടൊപ്പമുള്ള മറ്റൊരു കുഡുംബത്തിലെ ഒരു കുട്ടിക്ക് കടുത്ത പനി,അങ്ങനെ അന്നത്തെ അവരുടെ യാത്ര മുടങ്ങി.ദിവസങ്ങൾ കഴിഞ്ഞു അച്ഛനും അമ്മക്കും കൂടെ പനി ബാധിച്ചു.മൂത്ത മകനെ അടുത്ത ദിവസം നാട്ടിലെത്തിക്കാനുള്ള ഏർപ്പാട് ചെയ്തു.അവൻ നാട്ടിലെത്തി മുത്തച്ഛനോടും മുത്തശ്ശിയോടും തനിക്ക് പനി വരാതിരിക്കാ നാണ് തന്നെ വേഗം നാട്ടിലെത്തിച്ചതെന്നു പറഞ്ഞു.അവർ അടുത്ത ആഴ്ച തന്നെ വരുമെന്നും പറഞ്ഞു.ഓരോ ദിവസവും അവൻ അച്ഛന്റെയും അമ്മയുടെയും ഒരു ഫോൺവിളിക്കായി കാതോർത്തിരുന്നു.ഒരിക്കൽപോലും ഒരു വിളിപോലും വന്നില്ല.അടുത്ത ആഴ്ച അവന്റെ അച്ഛന്റെ സുഹൃത്തും കുഡുംബവും നാട്ടിലെത്തി.അവരിൽനിന്നാണ് തന്റെ ഉറ്റവർ ഇനി ഒരിക്കലും തന്നെക്കാണാനെത്തില്ലാന്ന് അവനറിയുന്നത്. വളരെ വൈകിയാണ് തന്റെ ഉറ്റവരെ തന്നിൽ നിന്നും എന്നെന്നേക്കുമായി യാത്രയാക്കിയത് ഒരു സൂക്ഷജീവിയാണെന്നവനറിയുന്നത്.
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ |