എ എൽ പി എസ് ഒളവണ്ണ/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം

00:14, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ എൽ പി എസ് ഒളവണ്ണ/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last stat...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി

കൂട്ടുകാരെ,

നിങ്ങൾക്കറിയാമല്ലോ നമ്മുടെ കേരളo വലിയ അപകടത്തിലേക്കാണ് പോയിക്കൊണ്ടിരിക്കു ന്നത്, അതുകൊണ്ട് നമ്മൾ എല്ലാവരും നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. ഇല്ലെകിൽ നമ്മളെ രോഗങ്ങൾ പിൻന്തുടരുക തന്നെ ചെയ്യും, എപ്പോളോക്കെ ഒഴിവ് സമയം കിട്ടുന്നുണ്ടോ അപ്പോളൊക്കെ നമ്മൾ വീടും പരിസവും വൃത്തിയാക്കാൻ ശ്രദ്ധിക്കണം. ഞാൻ എന്റെ വീട് എല്ലാ ദിവസവും വൃത്തിയാക്കാറുണ്ട് നിങ്ങളും അങ്ങനെ ചെയ്യാൻ ശ്രമിക്കുമല്ലോ.

ഇന്നത്തെ കേരളത്തിന്റെ അവസ്ഥ നമുക്ക് എല്ലാവർക്കും അറിയാം, എത്ര അപകടങ്ങൾ ആണ് നേരിടേണ്ടിവന്നത്. നിപ്പ വൈറസ്, പ്രളയം, ഇപ്പോളിതാ കൊറോണയും വന്നു, ഇങ്ങനെ പോവുകയാണെകിൽ നമ്മുടെ കേരളo വലിയ ദുരന്തത്തിലേക്കാണ് പോയിക്കൊണ്ടിരിക്കുന്നത്. എന്നാലും നിപ്പ വൈറസ് വന്നപ്പോൾ നിപ്പയെ നമ്മൾ പിടിച്ചു കെട്ടി, പ്രളയം വന്നപ്പോൾ അതിൽ നിന്നും നമ്മൾ അതിജീവിച്ചു. പക്ഷെ പ്രളയം വന്നപ്പോൾ നമ്മുടെ പരിസരം വൃത്തികേടായിരുന്നു അത് പഴയ രീതിയിൽ ആക്കാൻ നമ്മൾ എല്ലാവരും വളരെ അധികം കഷ്ടപെട്ടിട്ടുണ്ട് അതുപോലെ കൊറോണയേയും പിടിച്ചുകെട്ടാൻ വേണ്ടി നമ്മുടെ വീടും പരിസവും, കൂടാതെ നമ്മൾ ഓരോരുത്തരും നമ്മുടെ സുചിത്വവും ഉറപ്പ് വരുത്തണം, നമ്മൾ പ്രകൃതിക്ക് ഒരു തരത്തിലുള്ള ദോഷവും ചെയ്യരുത് അങ്ങനെ ചെയ്താൽ അത് മറ്റൊരു രീതിയിൽ നമുക്ക് തന്നെ തിരിച്ചടി തരും നമ്മൾ പ്രകൃതിയെ സ്നേഹിക്കണം അപ്പോഴാണ് പ്രകൃതിയും നമ്മെ സ്നേഹിക്കുന്നത്, പ്രകൃതി നമ്മുടെ വരദാനമാണ്.


ആദികേഷ്
IV C ഒളവണ്ണ എ.എൽ.പി. സ്കൂൾ , കുന്നത്തുപാലം
കോഴിക്കോട് റൂറൽ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം