(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഴത്തുള്ളി
മഴ വന്നു മഴ വന്നു
എന്റെ വീട്ടിൽ മഴ വന്നു
മണി മണിയായി മണി മണിയായി
മുത്തുമണിയായി മഴ വന്നു
വെള്ളിവെളിച്ചമായ് മിന്നൽ വന്നു
മുറ്റത്തെല്ലാം പുല്ല് മുളച്ചു
പുഴകളെല്ലാം നിറഞ്ഞൊഴുകി
മഴത്തുള്ളി പോവരുതേ
പോവരുതേ നീ പോവരുതേ
എന്തൊരു ചന്തം നിന്നെക്കാണാൻ
ഇനിയും ഇനിയും നീ വരണേ