ഈസ്റ്റ് പാട്യം എൽ പി എസ്/അക്ഷരവൃക്ഷം/കവിത

00:14, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ഈസ്റ്റ് പാട്യം എൽ പി എസ്/അക്ഷരവൃക്ഷം/കവിത" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരുത്...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസര മാലിന്യം

ദുർഗ്ഗന്ധപൂരിതമാം അന്തരീക്ഷം
ദുർജ്ജനങ്ങൾ തൻ മനസ്സുപോലെ
ദുര്യോഗമാകൂമീ കാഴ്ച കാണാൻ
ദൂരേക്ക് പോകേണ്ട കാര്യമില്ല.
ആശുപത്രിക്കും പരിസരത്തും ആരോഗ്യ കേന്ദ്രത്തിൻ മുന്നിലും
ഗ്രാമപ്രദേശത്തും നഗരത്തിലും
ഗണ്യമായി കൂടുന്നു മാലിന്യം
വിനോദ കേന്ദ്രങ്ങൾ തൻ മുന്നിലും വീഴുന്നു ചവറുകൂമ്പാരം
മാലിന്യം ഭാണ്ഡത്തിലാക്കി
പൊതുനിരത്തിലിടുന്നു ജനം
കുളവും പുഴകളും തോടുകളും
കണ്ണീരുമായി ഒഴുകുന്നു
നീ അടങ്ങുന്ന പൊതു ജനം
നാടിനെ ദുർഗന്ധിയാക്കിത്തീർത്തു.
ദൈവത്തിൻ സ്വന്തം നാടിനെ
തിരിച്ചു കിട്ടുമോ നമുക്കിനി,...

അവന്തിക ടി.
3 A ഈസ്റ്റ് പാട്യം എൽ പി സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത