ഇൻഫന്റ് ജീസസ്.എച്ച്.എസ്സ്. വടയാർ/അക്ഷരവൃക്ഷം/പാഠം രണ്ട്: കൊറോണ

00:14, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ഇൻഫന്റ് ജീസസ്.എച്ച്.എസ്സ്. വടയാർ/അക്ഷരവൃക്ഷം/പാഠം രണ്ട്: കൊറോണ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പാഠം രണ്ട്: കൊറോണ

ഇരുൾമൂടിയാകാശഗോപുരങ്ങൾ
ഇതുകലിയുഗത്തിൻപരീക്ഷണങ്ങൾ.....
വന്നു നീ മർത്യ വിനാശത്തിനായ് 
നിൻ കരാളഹസ്തങ്ങളിൽ അമരുന്നു മാനവ ജീവശ്വാസം ....                        

നിൻനാമംശ്രവിക്കുന്നോർ ഭയചകിതർ...
നീ വാഴുന്നോർ മണ്ണടിഞ്ഞിടുന്നു
സംഹാര താണ്ഡവമാടു൦ നിന്നുടെ
നാമം അതിന്നു മുഴങ്ങിടുന്നു 
കൊറോണ ...കൊറോണ !!!


വുഹാനോനിന്നുടെ ജന്മസ്ഥല൦
തിരഞ്ഞിടുന്നു നീ കർമ്മസ്ഥാനം 
ഭീകരാ നീ  എന്നൊഴിഞ്ഞിടുമീ
ലോകവു൦പ്രപഞ്ചവു൦എന്നേയ്ക്കുമായ്
നൽകിടുമോഒരുപൊൻവസന്ത൦
 

മലയാളനാടിനേയു൦ കീഴടക്കാൻ
നിനക്കാവില്ല കൊറോണഭീകരാ
അതിജീവനത്തിൻെറ രണ്ടാം 
പാതയിൽ  വിജയക്കൊടി  
പാറിക്കുമീ കേരള൦....


ദിനരാത്രങ്ങളില്ലാതെയവരെല്ലാരു-
ദൈവത്തിൻമാലാഖകൂട്ടങ്ങ-ളുള്ളപ്പോ
പ്രതിരോധിച്ചിടു൦ ഭീകരാ നിന്നെയു൦!!!


യുവജനങ്ങളേ നിങ്ങൾഉണരൂ...
പഠിക്കുവിൻ മൂല്യപാഠങ്ങളെല്ലാ൦ 
ഇരിക്കുവിൻവീടിനകത്തളത്തിൽ 
ഉല്ലസിക്കാൻ ഇറങ്ങുന്നോരറിയു൦
കാക്കിപടയുടെലാത്തിതൻചൂട്...


തിരിച്ചുചെന്നിടാ൦പഴയസ൦സ്കൃ-തിയി
ഉടലെടുത്തിടു൦ഹരിതാഭമാ൦മണ്ണ്
ശൂന്യമാ൦നിരത്തുകൾമാലിന്യവി-മുക്ത
പുകയില്ലാവഴിയോര൦ശുദ്ധവായുനിറഞ്
ഹസ്തദാനങ്ങളില്ല ഇനി
നല്ലനമസ്കാര൦...


അതിജീവനത്തിൻ്റെരണ്ടാ൦പാഠ-
മിത്...
മലയാളമാമണ്ണിൻ പ്രതിരോധ തന്ത്രമിത്...
പുത്തൻസൂര്യോദയത്തിൻ കിരണങ്ങൾ...
ഉണരുന്നുയീമണ്ണിൽ ഒരുനല്ലനാളേയ്ക്കായ്!.......
 

ഇന്ദ്രജിത്ത് .എസ്
9 A ഇൻഫന്റ് ജീസസ് ഹൈസ്കൂൾ, വടയാർ, വൈക്കം
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത