ഒറ്റയ്ക്കിരിക്കുവാനൊക്കില്ലെനിക്കെന്റെ കൂട്ടുകാരൊത്ത് കറങ്ങിനടക്കണം വീട്ടുവിശേഷങ്ങൾ പങ്കിട്ടു ചെല്ലേണം നാട്ടിലെ കാര്യങ്ങൾ കണ്ടറിഞ്ഞീടണം പാടവരമ്പിലും തോട്ടിലിറമ്പിലും പാഴ്ക്കിനാവൊത്തിരി നെയ്തു കൂട്ടീടണം പാടും പുഴയെന്റെ വീട്ടിനടുത്തുണ്ട് പണ്ടെ പഹയനെൻ ചക്കരചങ്ങാതി പാട്ടുമറന്നവൻ പാടെ മെലിഞ്ഞുപോയ് പക്ഷെ ഇന്നുമെനിക്കവൻ നൊമ്പരചങ്ങാതി
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത