ഇമ്മാനുവൽസ് എച്ച്.എസ്സ്.എസ്സ്.കോതനല്ലുർ/അക്ഷരവൃക്ഷം/ ശുചിത്വ പാഠങ്ങൾ
ശുചിത്വ പാഠങ്ങൾ പ്രാചിന കാലം മുതൽ നമ്മുടെ പൂർവികർ ശുചിത്വത്തിന്റെ കാര്യത്തിൽ ഏറെ ശ്രദ്ധയുള്ളവരായിരുന്നു. ശുചിത്വം ഒരു സംസ്കാരാമാണന്ന്.അവർ തിരിച്ചറിഞ്ഞു.വ്യക്തിശുചിത്വത്തിൽ ഏറെ പ്രാധാന്യം കല്പ്പിക്കുന്നു നമ്മൾ പരിസര ശുചിത്വത്തിലും പൊതുശുചിത്വത്തിലും പ്രാധാന്യം നൽകേണ്ടത് വളരെ അത്യാവശ്യമണ് നിരത്തുകളിൽ മാലിന്യങ്ങൾ ഇടുന്നതും മലിന്യജലം തുറന്ന സ്ഥലങ്ങളിലേക്ക് ഒഴുക്കി വിടുകയാണ് നമ്മൾ ചെയുന്നത് . മാലിന്യ കൂമ്പരങ്ങളും, ദുർഗന്ധം വമിക്കുന്ന പാതയൊരങ്ങളും, വൃത്തി ഹീനമായ പൊതുസ്ഥലങ്ങളും ഗ്രാമ- നഗര വ്യത്യാസമില്ലാതെ വർദ്ധിച്ചു വരുകയാണ്. ഇതുമൂലം ഉണ്ടാകുന്ന പകർച്ചവ്യാതികൾ നാം നമ്മളിലേക്ക് ക്ഷണിച്ചുവരുത്തുകയാണ്. നമ്മുടെ ശുചിത്വമില്ലായമക്ക് കിട്ടുന്ന പ്രതിഫലമാണന്ന് നാം തിരിച്ചറിയുന്നില്ല. ഇന്ന് ലോകമെമ്പാടുമുള്ള മനുഷ്യജനത കൊറോണ എന്ന മഹാവ്യാധിയെ ഭയക്കുന്നു ഈ സമയത്തെങ്കിലും നമ്മൾ ഓരോരുത്തരിലും ഒരു ദൃഡനിശ്യയം ഉണ്ടാവണം മുമ്പോട്ടുള്ള ജീവിതം തികച്ചും ശുചിത്വത്തിൽ കടന്നു പോകുമെന്ന്. വ്യക്തികളും അവർ ജീവിക്കുന്ന ചുറ്റുപാടും അന്തരീക്ഷവും മാലിന്യ വിമുക്തമായിരിക്കുന്ന അവസ്ഥയാണ് ശുചിത്വം.പകർച്ചവ്യാധി കളില്ലാത്തതും ശുചിത്വം നിറഞ്ഞതുമായ നല്ലയൊരു നാളേക്കായി നമ്മുക്ക് കൈകോർക്കാം. ഒത്തൊരുമയോടെ മുമ്പോട്ട് പോകാം. കൊറോണ എന്ന മഹാവ്യാധിയെ അ തിജീവിക്കുവാൻ ശുചിത്വ പാഠങ്ങൾ എന്നും നമ്മുക്ക് ജീവിതത്തിൽ ഉണ്ടാവട്ടെ.
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |