(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കരയുന്ന ഭൂമി
ദുഷ്ടനാം മനുഷ്യാ, നീ അറിയുക..
അമ്മയാം പ്രകൃതി നിനക്ക് ദാനമായ് നൽകിയതീ സൗഭ്യഗങ്ങൾ
എന്നാൽ നിനക്ക് കുളിരേകാനെത്തിയ വായുവിനെ വിഷമയമാക്കിത്തീർത്തതും നീ
നിനക്ക് തണലായി നിന്നിരുന്ന മരങ്ങളെ വെട്ടിനശിപ്പിച്ചതും നീ
നിൻ ദാഹം ശമിപ്പിച്ച
നീരുറവകളെ മലിനമാക്കിയതും നീ
നിരവധി അപരാധങ്ങൾ ചെയ്തുകൂട്ടി ജീവജാലങ്ങൾ ഒരോന്നിനും ഈ ഭൂമിയിൽ അവകാശമുണ്ടെന്ന് നിനച്ചില്ല
നിൻ സുഖത്തിനായ് എത്ര ജീവനുകളെ നീ ബലി നൽകി
സ്വന്തം സ്വാർഥതക്ക് വേണ്ടി നീ നശിപ്പിച്ചതെല്ലാം നിൻ നാശത്തിനായാണന്ന് അറിയുക