സ്വപ്നങ്ങളസ്വസ്ഥമാക്കുന്ന രാവിൽ പനിക്കിടക്കയിൽ തിളയ്ക്കുന്ന പകലുകൾ ഭിത്തിയിലെങ്ങോ തറച്ചൊരു നഷ്ടബോധമുണർത്തുന്ന കണ്ണുകൾ പൊതുജന സമ്പർക്ക മല്പകാലം അരുതാത്തതാണു നല്ലതെന്നറികിലും കവർന്നുവെന്നെ നിരന്തരം സ്വാർത്ഥത മൂടിയ ചിന്തകൾ രോഗലക്ഷണം കണ്ടിട്ടും അവഗണിച്ചു ഞാനവയെ എന്തോ ഞാൻ തിരിച്ചറിഞ്ഞില്ല ചുറ്റിലുമരങ്ങേറിയ ദുരന്തങ്ങൾ. രോഗവാഹകനായ് ഇഷ്ടങ്ങൾക്കൊത്തു നടന്നു. ആനന്ദമേറുമാഘോഷങ്ങളുമായ് സന്തോഷം കവർന്നു ഞാൻ പലരുടെയുമൊടുവിലെ ന്റെയും. പിന്നെ ആതുരാലയത്തിലെ ചുവരുകൾക്കുള്ളിൽ ഏകാകിയായ് രോഗശയ്യയിൽക്കിടന്നു പഠിച്ചു ജീവിത പാoങ്ങൾ നഷ്ടബോധത്താൽ, പശ്ചാത്താപത്താൽ പാടുന്നൊരു രാപ്പക്ഷിയാണു ഞാൻ ഇരിക്കുവിൻ അകത്തളങ്ങളിൽ പുതുജീവൻ പടുക്കുവാനുപകരിക്കുന്നൊരു കല്പനയിതു പാലിക്ക നിങ്ങൾ. മണൽക്കാടു വെള്ളിക്കടലാക്കി വെണ്ണിലാവാളുന്ന രാവിൽ പകലൊടുങ്ങിയ ദുഃഖത്തിൽ പാടുന്നൊരു രാപ്പക്ഷി തൻ സംഗീതമിത് തിരിച്ചറിയുക.
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത