ആയിത്തറ നോർത്ത് എൽ പി എസ്/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം

00:12, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ആയിത്തറ നോർത്ത് എൽ പി എസ്/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriks...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി സംരക്ഷണം

നാം എല്ലാ വർഷവും ജൂൺ 5 ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നു. നാമെല്ലാവരും പരിസ്ഥിതിയെക്കുറിച്ച് അറിയേണ്ടതുണ്ട്. അതുപോലെ പരിസ്ഥിതി സംരക്ഷിക്കുകയും വേണം.നമുക്കുചുറ്റുമുള്ള പച്ചപ്പുകൾ, ചെടികൾ, മരങ്ങൾ എന്നിവ സംരക്ഷിക്കാം.ഒരു മരം മുറിക്കേണ്ടി വന്നാൽ പകരം ഒന്നിലേറെ മരങ്ങൾ നട്ടു വളർത്താം.തൈനട്ടാൽ പോരാ അത് സംരക്ഷിക്കുകയും വേണം.ജലാശയങ്ങൾ ശുചിയായി സൂക്ഷിക്കുന്നതിനായി നമ്മുടെ അടുത്തുള്ള ജലാശയങ്ങൾ അത് കുളമോ കിണറോ അരുവിയോ എന്തുമാകാം അത് വൃത്തിയായി സൂക്ഷിക്കാൻ തയ്യാറാവണം.കീടനാശിനി ഉപയോഗിക്കുന്ന കൃഷിയും മറ്റും ഇന്നുതന്നെ കീടനാശിനി ഉപയോഗിക്കുന്നത് അവസാനിപ്പിക്കണം.അതുപോലെ രാസവളം ഉപയോഗിക്കുന്നതിനുപകരം പ്രകൃതിദത്ത ജൈവവളങ്ങൾ ഉപയോഗിക്കുക.മഴവെള്ളം സംരക്ഷിക്കുന്നതിനായി മഴവെള്ളസംഭരണി തയ്യാറാക്കണം.വീടുകളിൽ മാത്രമല്ല ഓഫീസുകളിലും പൊതുസ്ഥലങ്ങളിലും മഴവെള്ളസംഭരണി തയ്യാറാക്കണം.എല്ലാ വീടുകളിലും പൂന്തോട്ടവും പച്ചക്കറി കൃഷിയും നിർബന്ധമാക്കുക. അത് നമുക്ക് മാനസികവും ആരോഗ്യപരവുമായ ഉത്സാഹം പ്രാധാന്യം ചെയ്യും

അഭയ് കൃഷ്ണ .എൻ
3 A ആയിത്തറ നോർത്ത് എൽ പി എസ്
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം