അസംപ്ഷൻ യു പി എസ് ബത്തേരി/അക്ഷരവൃക്ഷം/അമ്മുവിന്റെ തത്ത

00:07, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("അസംപ്ഷൻ യു പി എസ് ബത്തേരി/അക്ഷരവൃക്ഷം/അമ്മുവിന്റെ തത്ത" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Pr...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അമ്മുവിന്റെ തത്ത

ഒരിടത്ത് ഒരു കുട്ടിയുണ്ടായിരുന്നു. അവളുടെ പേര് അമ്മു. അവളുടെ വീട്ടിൽ അച്ഛനും, അമ്മയും, മുത്തശ്ശിയും, മുത്തശ്ശനും ഉണ്ടായിരുന്നു. സെൻ്റ് തെരേസാ സ്കൂളിലെ അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിയാണ് അമ്മു. അമ്മുവിന് പക്ഷികളെ വളരെ ഇഷ്ടമാണ്. ഒരു ദിവസം അമ്മു പതിവുപോലെ സ്കൂളിൽ നിന്ന് വീട്ടിലേക്ക് കൂട്ടുകാരോടൊത്ത് നടന്ന് വരുകയായിരുന്നു. അപ്പോൾ അവിടെ ഒരു ചെറിയ പഞ്ചവർണതത്ത മുറിവേറ്റ് കിടക്കുന്നത് കണ്ടു. അമ്മുവിന് അത് കണ്ടിട്ട് സങ്കടം തോന്നി. അമ്മു അതിനെ വീട്ടിലേക്ക് കൊണ്ടുപോയി. എന്നിട്ട് പഞ്ചവർണതത്തയുടെ മുറിവിൽ മരുന്ന് വെച്ച് കെട്ടി. കുറച്ച് ദിവസം കഴിഞ്ഞപ്പോൾ പഞ്ചവർണതത്ത സുഖം പ്രാപിച്ചു. അതിനുശേഷം അമ്മു ഒരു കൂടുവാങ്ങി, പഞ്ചവർണതത്തയെ കൂട്ടിലാക്കി. എല്ലാദിവസവും അതിന് പാലും പഴങ്ങളുമൊക്കെ കൊടുത്തു. അങ്ങനെ കുറേ നാളുകൾക്കുശേഷം പഞ്ചവർണതത്ത അമ്മുവിനോടു ചോദിച്ചു : "അമ്മൂ, ഞാൻ കുറേ നാളുകളായി ഈ കൂട്ടിൽ തന്നെ കഴിയുന്നു. എന്നെ ഒന്ന് തുറന്നൂ വിടൂ. ഞാൻ എന്റെ അച്ഛനെയും അമ്മയേയും ഒന്ന് കണ്ടിട്ടുവരാം". ഇതുകേട്ട അമ്മു പുറഞ്ഞു :"നീ ഈ കൂട്ടിൽ തന്നെ കിടന്നാൽ മതി. നിനക്കിവിടെ എന്താ കുറവ് ? പാലും പഴവും നിനക്ക് ഞാൻ സമയത്തിനു തരുന്നുണ്ടല്ലോ". എന്നൊക്കെ പറഞ്ഞ് പഞ്ചവർണതത്തയെ അമ്മു കുറേ വഴക്കുപറഞ്ഞു. പഞ്ചവർണതത്ത കരഞ്ഞുകൊണ്ടേയിരുന്നു. കുറേ നാളുകൾ കഴിഞ്ഞപ്പോൾ അവിടെ ഒരു പകർച്ചവ്യാധി വന്നു കൊറോണ എന്നാണ് അതിന്റെ പേര്. ആരും പുറത്തിറങ്ങാൻ പാടില്ല എന്ന് ഗവൺമെന്റ് ഉത്തരവിട്ടു. അങ്ങനെ എല്ലാവരും വീടുകളിൽ തന്നെ കഴിഞ്ഞു. കുറച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ അമ്മുവിന് ദേഷ്യം വന്നു. അവൾ അമ്മയോടു പറഞ്ഞു: അമ്മേ എത്ര ദിവസമാണെന്ന് വെച്ചാ വീട്ടിൽ തന്നെ കഴിയുക? ഇവിടെയിരുന്ന് ഞാൻ മടുത്തു. എന്തൊരു കഷ്ടാ! ഇവിടെത്തന്നെ ഇരിക്കാൻ". ഇതുകേട്ട പഞ്ചവർണതത്ത പറഞ്ഞു :ഇപ്പോൾ അമ്മുവിന് കാര്യം മനസ്സിലായോ. ഞാനും ഇതേ ബുദ്ധിമുട്ടു തന്നെയാണ് അനുഭവിക്കുന്നത് . കൂട്ടിൽ അടയ്ക്കപ്പെട്ടു കഴിയുന്നത് എല്ലാവർക്കും ബുദ്ധിമുട്ടു തന്നെയാണ്. ഇതുകേട്ടപ്പോൾ അമ്മുവിന് തന്റെ തെറ്റ് മനസ്സിലായി. അമ്മു പഞ്ചവർണതത്തയെ സ്നേഹത്തോടെ പറത്തിവിട്ടു. പഞ്ചവർണതത്ത സന്തോഷം കൊണ്ടു തുള്ളിച്ചാടി. ഇതുകണ്ട അമ്മുവിനും സന്തോഷമായി.

അഥീന സാൻറ മരിയ മാത്യു
5 A അസംപ്ഷൻ എ.യു.പി സ്കൂൾ ബത്തേരി
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ