(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സമവാക്യം
ഒരു നുള്ളു കണ്ണീർവാർത്തു കൊണ്ടീ ലോകം
വ്യഥയോട് ചേരുന്നു നാം ഏവരും.
ഭയമല്ല, കരുതലാണടിയുറച്ചാൽ നാളെ
അതിജീവനത്തിൽ കഥ പറയാം.
സ്രഷ്ടാവ് പോലും പകച്ചു പോയി,
നിൻ ചെയ്തികൾ കണ്ടു കണ്ണടച്ചു.
സർവവും വെട്ടിപ്പിടിക്കാൻ നീ നേർത്ത
സമവാക്യം ഒന്നതിൽ പിറവികൊണ്ടു.
നിൻ ബന്ധനത്തിൻ ചുരുളഴിച്ചിന്നവൻ
അന്തകന്റെ വേഷം കെട്ടിയാടി.