അസംപ്ഷൻ എച്ച്.എസ്. പാലമ്പ്ര/അക്ഷരവൃക്ഷം/ വേണുവിന്റെ സ്വപ്നം
വേണുവിന്റെ സ്വപ്നം
അതാ അങ്ങോട്ട് നോക്കൂ. അങ്ങ് അകലെ ഒരു വീട് കാണുന്നില്ലേ.അതെ അതാണ് വേണുവിന്റെ വീട്. അച്ഛനും അമ്മയും അനുജനും അടങ്ങുന്നതാണ് വേണുവിന്റെ കുടുംബം. വേണു നാലാം ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർഥിയാണ്. പഠനത്തിൽ മിടുക്കൻ. ഈ വേനൽ അവധിക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാൻ അവൻ ആഗ്രഹിച്ചു. അമ്മ വീട്ടിൽ പോകണം, അമ്മാവനുമായി പാർക്കിൽ പോകണം, ചേട്ടനും ചേച്ചിയുമായി കളിക്കണം. അങ്ങനെ ഒരുപാട് കാര്യങ്ങൾ സ്വപ്നം കണ്ട് അവൻ ഇരുന്നു. അപ്പോളാണ് അവൻ ഓർത്തത്. തൊട്ടടുത്ത വീട്ടിലെ അപ്പുവിന്റെ കൂടെ കളിക്കണമെന്ന് അവൻ അമ്മയോട് അനുവാദം വാങ്ങി പുറത്തിറങ്ങി.
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ |