അസംപ്ഷൻ എച്ച്.എസ്. പാലമ്പ്ര/അക്ഷരവൃക്ഷം/ മർക്കോസുചേട്ടന്റെ പറുദീസ

00:07, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("അസംപ്ഷൻ എച്ച്.എസ്. പാലമ്പ്ര/അക്ഷരവൃക്ഷം/ മർക്കോസുചേട്ടന്റെ പറുദീസ" സം‌രക്ഷിച്ചിരിക്കുന്നു...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മർകോസുചേട്ടന്റെ പറുദീസ


തണുത്തുറഞ്ഞ പ്രഭാതം. ഇന്നത്തെ മഴകൊണ്ടാവാം ഇലകളിൽ ഉളള മഞ്ഞുതുളളികൾ ചെറു കാറ്റടിക്കുമ്പോൾ മഴ ചാറുന്നത്. മർകോസുചേട്ടൻ ഉമ്മറത്തെ ചാരു കസേരയിൽ ഇരിക്കുന്നു. കൈയിലൊരു പത്രം ഉണ്ട്. ശ്രദ്ധയോടെയുള്ള വായനയിലാണ്, ഒരു വരി പോലും വിടാതെയുള്ള വായന. വായനയൊക്കെ കഴിഞ്ഞ് ചാരു കസേരയിൽ നീണ്ടു നിവർന്നു കിടക്കവെ പണ്ടത്തെ കാര്യങ്ങളൊക്കെ മനസ്സിൽ കൂടി നീങ്ങി. പണ്ട് ചേട്ടൻ കണ്ട ഒരു സ്വപ്നം അപ്പോഴും മനസ്സിൽ തട്ടി നിൽപ്പുണ്ടായിരുന്നു. ഇപ്പോൾ ചേട്ടനുളളത് നല്ല സൗകര്യങ്ങൾ ഒക്കെയുളള നല്ലൊരു വീടാണ്. ചെടികളും പൂക്കളും മരങ്ങളും കൊണ്ടു നിറഞ്ഞിരിക്കുന്നു. കണ്ടാൽ ഒരു പറുദീസായുടെ മട്ട്. ഈ പറുദീസയ്ക്ക് നടുക്ക് ഒരു വീട്. എന്നാൽ പണ്ട് അദ്ദേഹം താമസിച്ചിരുന്നത് പട്ടണത്തിന്റെ ഒത്ത നടുക്ക് ഒരു വലിയ ബംഗ്ളാവിലാണ്.അതുപോലൊരു വീട് ആ പട്ടണത്തിൽ ഉണ്ടായിരുന്നില്ല. മറ്റുളളവരുടെ സ്ഥലം കൈയേറിയും നദിയിലേയ്ക്ക് ഇറക്കിയും ആണ് ആ വീട് പണിഞ്ഞിരുന്നത്. അനധികൃതമായ മണ്ണെടുപ്പിലൂടെയും മലകളും കുന്നുകളും നികത്തുന്നത്തിലൂടെയും ലഭിക്കുന്ന കൊള്ളലാഭത്തിലൂടെയും ആണ് അയാൾ കഴിഞ്ഞിരുന്നത്. കയ്യേറിയ സ്ഥലങ്ങളിൽ വലിയ കെട്ടിടങ്ങൾ വെച്ചും വന നശീകരണം നടത്തിയും അയാൾ കോടികൾ സമ്പാദിച്ചിട്ടുണ്ട്. സത്യം പറഞ്ഞാൽ പ്രകൃതി ചൂഷ്ണത്തിലൂടെയുള്ള പണസമ്പാദനം.

ഒരു ദിവസം തളർന്ന് ഉറങ്ങവേ മർകോസ് ചേട്ടൻ ഒരു സ്വപ്നം കണ്ടു . വരണ്ടുണങ്ങിയ ഒരു പ്രദേശം, വിജനമായ പാതയിലൂടെ ഒരു മനുഷ്യൻ ക്ഷീണിച്ചു തളർന്ന് നടക്കുന്നു. ആ തളർന്ന് നടക്കുന്നത് മർകോസുചേട്ടനാണ്. എല്ലാ വീടുകളിലും വെളളം തേടുന്നുണ്ട്. ആരും കൊടുക്കുന്നില്ല. ചേട്ടൻ പരവശനായി അങ്ങനെ തളർന്ന് നടക്കവെ ഒരു വീടു കണ്ടു. വീട്ടിൽ ഒരു സിദ്ധൻ. ഭയങ്കര കഴിവുളള സിദ്ധനാണ്. അദ്ദേഹം ചേട്ടന് വെളളം നൽകി, കഴിക്കാൻ ഭക്ഷണവും. മർകോസുചേട്ടൻ അവിടെ ഇരുന്ന് വിശ്രമിക്കവെ ചേട്ടന്റെ നേരത്തത്തെ ചെയ്തികൾ മൂലം കഷ്ടപ്പട്ടവരുടെ ജീവിതം സിദ്ധൻ മനസ്സിൽ കാട്ടികൊടുത്തു. അതിനു ശേഷം ഈ ചെയ്തികൾ തുടർന്നാൽ വരാൻ പോകുന്ന വിപത്തിനെ പറ്റിയും കാണിച്ചു. അവസാനം സിദ്ധൻ ഒരു വാചകം പറഞ്ഞു: "നാം ഈ ലോകത്ത് സമ്പാദിക്കുന്നതൊന്നും മരിച്ച് കഴിഞ്ഞാൽ ഇവിടെ നിന്നും കൊണ്ടു പോകാൻ കഴിയില്ല. നാം പ്രകൃതി വിഭവങ്ങൾ എത്രയേറെ അനാവശ്യമായി ഉപയോഗിക്കുന്നുണ്ട്. പുതുതലമുറയ്ക്ക് അത് അനുഭവിക്കാനുളള ഭാഗ്യം നാം നഷ്ടപ്പെടുത്തുന്നു. നാം പ്രകൃതിയെ എത്ര നന്നായി പരിപാലിക്കുന്നുവോ അത്ര നന്നായി അടുത്ത തലമുറയ്ക്ക് അവ ലഭിക്കും. താങ്കൾ ഇതുവരെ പ്രവൃത്തിച്ചതുപോലെ പ്രകൃതിക്കെതിരെമുന്നോട്ട് പോയാൽ അടുത്ത തലമുറ മാത്രമല്ല നമ്മളും നശിച്ചു പോകും". പെട്ടെന്ന് മർകോസുചേട്ടൻ സ്വപ്നത്തിൽ നിന്നു ഞെട്ടി എഴുന്നേറ്റു. ആ ദൃശ്യങ്ങളും വാചകങ്ങളും ചേട്ടനെ ഇരുത്തി ചിന്തിപ്പിച്ചു. തന്റെ തെറ്റുകളും അദ്ദേഹത്തിന് മനസ്സിലായി. തന്റെ സ്വത്തു വകകൾ പ്രകൃതി സംരക്ഷണത്തിനായി വിനിയോഗിച്ചു. ധാരാളം മരങ്ങളും ചെടികളും നട്ടു പിടിപ്പിച്ചു.

അങ്ങനെ പല പല കാര്യങ്ങൾ ഓർത്തിരിക്കവേ, മകൻ വന്നു പറഞ്ഞു: അച്ഛാ അച്ഛൻ പറഞ്ഞത് ശരിയാ. നമുക്ക് ഏ. സി വാങ്ങണ്ട. ഇവിടെയുളള കാറ്റിനു ഏ.സി. യേക്കാൾ തണുപ്പുണ്ട്. അത് കേട്ട് മർകോസുചേട്ടൻ പൊട്ടിചിരിച്ചു. ആ ചിരി എല്ലാരിലേക്കും പടർന്ന് ഒരു കൂട്ട ചിരിയായി.

സാനിയ ദേവസ്യ
8A അസംപ്ഷൻ ഹൈസ്കൂൾ പാലമ്പ്ര
കാഞ്ഞിരപ്പള്ളി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ