ചൈനയിൽ നിന്നും വന്ന മഹാമാരി ലോകരാജ്യങ്ങളെ തകർത്ത വീരൻ ലക്ഷക്കണക്കിന് ജീവനുകളെ കണ്ണീർ കടലിലാഴ്ത്തിയ വില്ലൻ. കൊറോണയ്ക്കെതിരെ യുദ്ധം ചെയ്യാൻ ലോക്ഡൗൺ തന്നെ നല്ല മാർഗം. സോപ്പും ഹാൻഡ് വാഷുമുപയോഗിച്ച് കൊറോണയെ പ്രതിരോധിച്ചീടാം. പുറത്തു പോകുമ്പോൾ മാസ്ക് ധരിക്കേണം. കൈകൾ വൃത്തിയായി കഴുകിടേണം. ശുചിത്വം പാലിച്ചെന്നുമെന്നും കൊറോണയെ അതിജീവിച്ചീടാം. ലോക്ഡൗൺ കാലത്ത് വീട്ടിലെന്നും ആരോഗ്യത്തോടെ കഴിഞ്ഞീടാം. സർക്കാർ നൽകും നിർദ്ദേശങ്ങൾ പാലിച്ച് നമുക്ക് മുന്നേറീടാം. നമുക്ക് സേവനം ചെയ്തീടുന്ന ഡോക്ടർമാർ, നേഴ്സുമാർ, പോലീസുകാർ, ഫയർ ഫോഴ്സ്, ആരോഗ്യ പ്രവർത്തകരെന്നിവരെ കൈകൾ കൂപ്പി ആദരിച്ചീടാം...
സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത