സഹായം:എഡിറ്റിംഗ് സൂചകങ്ങൾ
വിക്കിപീഡിയയില്‍ ലേഖനങ്ങളെഴുതുമ്പോള്‍ അല്ലെങ്കില്‍ സംശോധനം നടത്തുമ്പോള്‍ സ്വീകരിക്കേണ്ട ടെക്സ്റ്റ് ഫോര്‍മാറ്റിംങ് രീതികള്‍ ഉദാഹരണ സഹിതം വിവരിക്കുകയാണിവിടെ. ഇടതുവശത്തുള്ള ബോക്സില്‍ ഫോര്‍മാറ്റ് ചെയ്ത ടെക്സ്റ്റും വലതുവശത്ത് അത് ഫോര്‍മാറ്റ് ചെയ്ത രീതിയും കാണാം. ലേഖനങ്ങളെഴുതുമ്പോള്‍ ഇത് വഴികാട്ടിയായി സ്വീകരിക്കുക.
അടിസ്ഥാന വിവരങ്ങള്‍
ദൃശ്യമാവുന്നത് | ടൈപ്പ്ചെയ്യേണ്ടത് |
---|---|
ഏതെങ്കിലും വാക്കുകള്‍ ഇറ്റാലിക്സില്‍ (അതായത് വലതു വശത്തേക്ക് ചരിച്ച് ) ആക്കണമെങ്കില്‍ വാക്കിന്റെ ഇരുവശത്തും 2 അപൊസ്റ്റ്രൊഫികള്‍ വീതം നല്‍കുക. മൂന്നെണ്ണം വീതം നല്കിയാല് ബോള്‍ഡാകും, അതായത് കടുപ്പമുള്ളതാകും.. അഞ്ചെണ്ണം വീതം ഇരുവശത്തും നല്കിയാല് ബോള്‍ഡ് ഇറ്റാലിക്സിലാവും. |
ഏതെങ്കിലും വാക്കുകള്‍ ''ഇറ്റലിക്സില്‍'' ആക്കണമെങ്കില്‍ വാക്കിന്റെ ഇരുവശത്തും 2 അപൊസ്റ്റ്രൊഫികള്‍ വീതം നല്‍കുക. മൂന്നെണ്ണം വീതം നല്കിയാല് '''ബോള്‍ഡാകും'''. അഞ്ചെണ്ണം വീതം ഇരുവശത്തും നല്കിയാല് '''''ബോള്‍ഡ് ഇറ്റാലിക്സിലാവും'''''. |
ഇടവിടാതെ എഴുതിയാല്‍ ലേയൌട്ടില്‍ മാറ്റമൊന്നും വരില്ല. എന്നാല്‍ ഒരുവരി ഇടവിട്ടാല്‍ അത് അടുത്ത പാരഗ്രാഫാകും. (ഖണ്ഡികയാവും) |
ഇടവിടാതെ എഴുതിയാല്‍ ലേയൌട്ടില്‍ മാറ്റമൊന്നും വരില്ല. എന്നാല്‍ ഒരുവരി ഇടവിട്ടാല്‍ അത് അടുത്ത പാരഗ്രാഫാകും. (ഖണ്ഡിക) |
ഖണ്ഡിക തിരിക്കാതെതന്നെ ഇപ്രകാരം |
ഖണ്ഡിക തിരിക്കാതെതന്നെ ഇപ്രകാരം<br> വരികള്‍ മുറിക്കാം.<br> പക്ഷേ,ഈ ടാഗ് ധാരാളമായി ഉപയോഗിക്കാതിരിക്കുക. |
സംവാദം താളുകളില്‍ നിങ്ങളുടെ ഒപ്പ് രേഖപ്പെടുത്താന്‍ മറക്കരുത്: |
സംവാദം താളുകളില്‍ നിങ്ങളുടെ ഒപ്പ് രേഖപ്പെടുത്താന്‍ മറക്കരുത്: :മൂന്ന് ടൈല്‍ഡേ ചിഹ്നങ്ങള്‍ (~) ഉപയോഗിച്ച് ഉപയോക്തൃ നാമം മാത്രം പതിപ്പിക്കാം:~~~ :നാലെണ്ണമാണെങ്കില്‍, യൂസര്‍ നെയിമും, തീയതിയും, സമയവും നല്‍കും:~~~~ :അഞ്ചെണ്ണമുപയോഗിച്ചാല്‍ തീയതിയും സമയവും മാത്രം വരുത്തുന്നു:~~~~~ |
HTML ടാഗുകളുപയോഗിച്ചും ലേഖനങ്ങള്‍ ഫോര്‍മാറ്റ് ചെയ്യാം. ഉദാഹരണത്തിന് ബോള്‍ഡ്ആക്കുക. അടിവരയിടുക.
സൂപ്പര്‍ സ്ക്രിപ്റ്റ്2 സബ്സ്ക്രിപ്റ്റ്2 |
HTML ടാഗുകളുപയോഗിച്ചും ലേഖനങ്ങള്‍ ഫോര്‍മാറ്റ് ചെയ്യാം. ഉദാഹരണത്തിന് <b>ബോള്‍ഡ്</b> ആക്കുക. <u>അടിവരയിടുക.</u> <strike>വെട്ടിത്തിരുത്തുക.</strike> സൂപ്പര്‍ സ്ക്രിപ്റ്റ് <sup> 2</sup> സബ്സ്ക്രിപ്റ്റ് <sub> 2</sub> |