(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണാക്കാലം
ഇതൊരു കാലം വല്ലാത്തൊരു കാലം
കൊറോണാക്കാലം
സ്കൂളുകളില്ലാ , വാഹനമില്ലാക്കാലം
പാർക്കുകളില്ലാ , മാളുകളില്ലാക്കാലം
അമ്പമ്പോ! ഇത് വല്ലാത്തൊരു കാലം
കൊറോണാക്കാലം
എന്നാൽ ചിലതുണ്ടീക്കാലത്ത്
ശുചിത്വമുള്ള, ഒരുമയുള്ള കാലം
കരുതലുള്ള , കരുണയുള്ള കാലം
ശുദ്ധവായുവുള്ള, തെളിനീരുള്ള കാലം
അല്ലല്ലേ ! ഇത് പുതുമയുള്ളൊരു കാലം
കൊറോണാക്കാലം