(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒരുമയോടെ
വുഹാൻ നഗരത്തിൽ ജന്മം കൊണ്ട
കൊറോണ എന്ന മഹാവ്യാധി
നാടിനു ഭീതിപരത്തിയാകെ
ലോകത്തിൽ വ്യാപിച്ചു നിൽക്കെയാണെ
മാലോകരെല്ലാം പകച്ചുപോയി
ശാസ്ത്രവും വേദവും തോറ്റുപോയി
കാണാൻ കഴിയാത്ത വൈറസാകെ
ലോകത്തെ ആടിയുലച്ചീടുന്നു
ആഞ്ഞടിക്കുന്നു മർത്യനുമേലെ
കൊടുങ്കാറ്റായി പായുന്നു ലോകമാകെ
എത്തുന്ന നാടോ ശവപ്പറമ്പായി
എണ്ണിയാൽ തീരാത്ത ജന്മങ്ങളോ
മണ്ണിലടിയുന്നു പാഴ് ചിപ്പി പോലെ
പൊത്തിലൊളിക്കുന്നു മർത്യരെല്ലാം
പ്രാണനുമേൽ ഈ ലോകത്തിലൊന്നുമില്ല
ആ പ്രാണനുവേണ്ടി നാം പാഞ്ഞിടുന്നു
ഈ ദുരിതത്തിനൊരറുതി കാണാൻ
അകലെയായ് നമുക്ക് അടുത്തിരിക്കാം
ഒത്തൊരുമിച്ചു നാം മുന്നേറിടേണം ...