മണപ്പള്ളി എസ്സ്.വി.പി.എം എൻഎസ്സ്എസ്സ് യു.പി.എസ്സ്/അക്ഷരവൃക്ഷം/തുരത്താം നമുക്കൊന്നായ്

തുരത്താം നമുക്കൊന്നായ്...

ഒറ്റക്കെട്ടായ് നിന്നീടാം
ഒരു കൈയകലം പാലിച്ച്
തുരത്തിടാം ഈ വിപത്തിനെ
നാശം വിതക്കും കോറോണയെ!
കൈകൾ ഇടയ്ക്കിടെ കഴുകേണം
ഹാൻഡ്‌വാഷൊക്കെ ഉപയോഗിച്ച്
മാസ്കും ഗ്ലൗസും ധരിക്കേണം
സാനിറ്റൈസർ പുരട്ടേണം
തുമ്മുമ്പോഴും ചുമക്കുമ്പോഴും
വായും മൂക്കും മറക്കേണം
കൈകൾ നന്നായ്‌ കഴുകാതെ
തോട്ടീടരുത് മുഖത്തെങ്ങും
കഴിക്കരുതയ്യോ ഭക്ഷണവും!
വീട്ടിൽ തന്നെ ഇരുന്നിട്ടും
നിയമമൊക്കെ പാലിച്ചും
തുരത്തി നമ്മൾക്കൊടിക്കാം
ഭീകരനാമി കോറോണയെ !
ഒരുമിച്ചൊന്നായി നിന്നാലോ
പായിച്ചീടാം വിപത്തിനെ
രാജ്യത്തുന്നും ലോകത്തുന്നും
ഈ ഭൂമുഖത്തൂന്നു തന്നെയും
ആ ലക്‌ഷ്യം കൈവരിക്കാനായ്‌
ഒത്തൊരുമയോടെ വർത്തിക്കാം!
 

രേവതി .എ
7 C എസ്.വി.പി.എം.എൻ.എസ്.എസ്.യു.പി.സ്കൂൾ,മണപ്പള്ളി
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത