(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒത്തൊരുമിക്കാം
ഒത്തു നടക്കണം എന്നു പഠിപ്പിച്ച
പാഠങ്ങൾക്കിന്നു വിലക്കിതല്ലോ
ഒന്നായിരുന്നാൽ നന്നായി എന്ന്
മുന്നേ പഠിച്ചൊരു പാഠം അല്ലോ
കോവിഡിന് കാലത്ത് പാഠങ്ങൾ ഒക്കെയും
മാറ്റി പഠിക്കാൻ നാം ശ്രദ്ധിക്കണം
ശരിയായ അകലങ്ങൾ ശരിയാക്കി
എന്നാൽ കൂട്ടരെ! പിന്നീട് കൂട്ടം ആകാം
ഒക്കെ ശരിയാകും എന്നു പഠിപ്പിക്കും
ആരോഗ്യ രക്ഷകർ ഇന്ന് ദൈവം
മറ്റുള്ളവർക്കായി ജീവൻ ത്യജിച്ചിടും
അവരെ നമുക്ക് കൈകൂപ്പി നിൽക്കാം
മാസ്ക് ധരിക്കേണം അകലത്തിൽ ആകണം
സർക്കാർ നമുക്ക് മുന്നിലുണ്ട്
അകലത്തിൽ ആയിരുനൊപ്പം നടന്നാലേ
ലോകവും രോഗവും ശാന്തമാവു..