(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ
ജാഗ്രത ജാഗ്രത ജാഗ്രത
കൊറോണ എന്ന ഭീകരൻ
ചൈനയിൽ നിന്നും പുറപ്പെട്ടു
ലോക രാജ്യം കീഴടക്കി
ആളുകളെ കൊന്നു രസിച്ചു ,
മഹാമാരി കുതിച്ചുചാടി
ജനങ്ങളെ ഭയപ്പെടുത്തി
ദൈവത്തിന്റെ സ്വന്തം നാട്ടിൽ
കാലുവച്ച കൊറോണ .....
തെക്കുതൊട്ടു വടക്കു വരെ
പാഞ്ഞു നടന്നു കൊറോണ
സാനിറ്റെെസറിൽ കൈ കഴുകി
അകലം പാലിച്ചു ആളുകൾ
മാസ്‌ക്കുകൾ ധരിച്ചു .
ചെറുത്തു നിന്ന് ജനങ്ങൾ
ലോകത്തെ വിറപ്പിച്ച
കൊറോണയുടെ അന്തകനായി
ഈ കൊച്ചു കേരളം .
കേരള ജനതയുടെ
ഒത്തൊരുമ കണ്ടു
കൊറോണ പറ പറന്നു .