ഗവ.മുഹമ്മദൻ എച്ച് എസ്സ് എസ്സ് ഇടത്തറ/അക്ഷരവൃക്ഷം/ അതിജീവനം

00:00, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ഗവ.മുഹമ്മദൻ എച്ച് എസ്സ് എസ്സ് ഇടത്തറ/അക്ഷരവൃക്ഷം/ അതിജീവനം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharav...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അതിജീവനം
<poem>

പോരാടുവാൻ നേരമായി കൂട്ടരേ

പ്രതിരോധ മാർഗ്ഗത്തിലൂടെ

കണ്ണി പൊട്ടിക്കാം നമുക്കീ

ദുരന്തത്തിന്നലയടികളിൽ നിന്നും മുക്തി നേടാം...

ഒഴിവാക്കീടാം സ്നേഹ സന്ദർശനം 

നമുക്ക് ഒഴിവാക്കീടാം ഹസ്തദാനം

അല്പകാലം നാം അകന്നിരുന്നാലും പരിഭവിക്കേണ്ട പിണങ്ങിടേണ്ട

പരിഹാസരൂപേണ

 കരുതലില്ലാതെ നടക്കുന്ന സോദരരേ കേട്ടുകൊൾക

നിങ്ങൾ തകർക്കുന്നതൊരു ജീവനല്ല

ഒരു ജനതയെ തന്നെയല്ലേ

ആരോഗ്യരക്ഷയ്ക്ക് നൽകും നിർദ്ദേശങ്ങൾ

പാലിച്ചിടാം  മടിച്ചിടാതെ

ആശ്വാസമേകുന്ന ശുഭവാർത്ത കേൾക്കുവാൻ

ശ്രമിച്ചീടാം നമുക്ക് ഒരു മനസ്സോടെ...

ജാഗ്രതയോടെ ശുചിത്വ ബോധത്തോടെ

മുന്നേറിടാം ഭയപ്പെടാതെ

സമർപ്പിക്കാം നമുക്കീ നാളുകൾ ശ്രദ്ധയോടെ...

 ഈ ലോകനന്മയ്ക്കായി.

<poem>
ആദിൽ എസ് 
4A ഗവ.മുഹമ്മദൻ എച്ച് എസ്സ് എസ്സ് ഇടത്തറ
പുനലൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത