(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒരു സ്വപ്നം
സ്കൂൾ വാർഷികത്തിനായി തയാറെടുക്കവേ
ലോകം വിഴുങ്ങുവാൻ ആ വിപത്തു എത്തി
കൊറോണ എന്ന വൈറസിൻ പേരിൽ
വീട്ടിൽ ആയിപോയി ഞാനുമെൻ കുട്ടരും
സങ്കടകടലിൻ നടുവിലായി
എന്നുടെ ജാലക വാതിലിൽ നിന്നുഞാൻ
ഒരു കൊച്ചു സ്വപ്നം കണ്ടുനിന്നു
വൃക്ഷങ്ങൾ എല്ലാം കാറ്റിലാടി
കുയിലിന്റ പാട്ട് തുടങ്ങിവച്ചു
പൂമണം എങ്ങും പരന്നുവന്നു
ഓണക്കളികളും കൂടെ വന്നു
ഓണപ്പുലരിയിൽ ഞാനും എത്തി
അത്തകളമൊന്നൊരുക്കി വച്ചു
പറവകൾ മാടി വിളിക്കുന്ന പൂക്കളെ
ഒന്നുവരമോ എന്നരികിൽ
ഓണത്തിൻ സദ്യ വിളമ്പിത്തരാം
ഓർമയിൽ കണ്ടു ഞാൻ ഓണപ്പുലരിയെ
അതാക്കളമിടും അത്തപ്പുലരിയെ
ഈ മഹാവ്യാധിയിൽ നിന്നൊരു മോചനം
ഈ കൊച്ചു ഭൂമിക്കനുവദിക്കേണം.