ഗവ.എൽ. വി. എച്ച്. എസ്.കടപ്പ/അക്ഷരവൃക്ഷം/കോവിഡ്-19

00:00, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ഗവ.എൽ. വി. എച്ച്. എസ്.കടപ്പ/അക്ഷരവൃക്ഷം/കോവിഡ്-19" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തി...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ്-19

സപ്തസാഗരംകടന്നവൻ
പ്രാണനിൽ ഗമിച്ഛവൻ
പ്രാണനെടുത്തവൻ....

കോവിഡ് 19

 സപ്തസാഗരം കടന്നവൻ
പ്രാണനിൽ ഗമിച്ചവൻ
പ്രാണനെടുത്തവൻ.......

ഒഴിയില്ല,ഒഴിയില്ല എന്ന
പ്രകമ്പനം ഉയിരാകെ
ഞെട്ടിത്തരിപ്പൂ.......

ചുവന്നരണ്ടകണ്ണുകൾ
കൂർത്ത രണ്ടുപല്ലുകൾ
കുത്തിതറപ്പൂ മാനവ
ചത്വരത്തിൽ........

കരാളമാം കൈയുകൾ
ഭാരത മാതാവിൻ
കൊക്കിൽ അമർന്നു
ഞെക്കി തളർത്തി......

ആരവൻ,ആരവൻ
ഭിഷഗ്വരൻ ഉണർന്നു....
ആതുരർ ഉണർന്നു......
നാടിന്റെ മക്കൾ ഒരുമിച്ചുണർന്നു....

ഹസ്തദാനം നിലച്ചു
പുണരൽ നിലച്ചു
സമ്പർക്കമാകെ നിലച്ചു.........

സാനിറ്റൈസറും മൂടികളും
പ്രതിരോധവലയങ്ങൾ
തീർത്തു..............
കർഫ്യു വന്നു, ലോക്ക്ഡൗണും വന്നു.....
ആരോഗ്യകേരളം കെട്ടിപ്പടുക്കാം.....(2)


ജാഗ്രതൈ,ജാഗ്രതൈ
കൈകഴുകാം,കൈകഴുകാം കൊറോണയെ
ചെറുക്കാം,കൊറോണയെ
ചെറുക്കാം.......


ലക്ഷങ്ങൾ ഒടുങ്ങി
ആയിരങ്ങൾ ശൈയ്യിൽ
പോരാട്ടവീര്യം തളർന്നിട്ടില്ല...
മുഴങ്ങട്ടെ നാലുപാടും...

"മുന്നോട്ട്,മുന്നോട്ട്
തളരില്ല,തളരില്ല
തുരത്തും ഞങ്ങൾ,
തുരത്തും ഞങ്ങൾ
കോവിഡിനെ തുരത്തും
ഞങ്ങൾ"...................

ആർദ്ര സോമൻ
9C ഗവ . എൽ .വി എച്‌ എസ് കടപ്പ ,മൈനാഗപ്പളി
ചവറ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത