മഹാമാരി

കേട്ടറിഞ്ഞപ്പോൾ കൗതുകമായിരുന്നു
 ആദ്യമായി കാണുമ്പോൾ ആകെ ഭയമായിരുന്നു
 നിന്നെ കാണാൻ ഭയം തോന്നിയിരുന്നു
അറിഞ്ഞപ്പോൾ നീ അത്ഭുതമായിരിക്കുന്നു
ആദ്യാനുഭവത്തിൽ നീ പുഞ്ചിരിയായിരുന്നു
കൊറോണ എന്ന വിളിപ്പേരുള്ള കോവിഡ്
നിന്നെകേരളം നശിപ്പിക്കും
ദിനരാത്രങ്ങളിൽ നീ ഭീതി ആകുന്നു
 മധ്യാഹ്നത്തിൽ കേരളത്തിന് ഒപ്പം
പ്രദോഷത്തിൽ നീ ഇന്ത്യയ്ക്കൊപ്പം
പാതിരാവിൽ നീ അമേരിക്കക്ക് ഒപ്പം
എന്നാലും കൊറോണേ നിന്നെ തുരത്താനും
ലോകത്തിനൊരു ദിനം
നി൯െറ മുള്ളുകൾപോലുള്ള ശരീരം വേദനിപ്പിക്കും
 നിനക്ക് ഋതുക്കളില്ല ഋതുഭേദങ്ങളില്ല
 നിനക്ക് പണ്ഡിതനില്ല പാമരൻ ഇല്ല
നിനക്ക് വില്ലകളില്ല പ‍‍ഞ്ചനക്ഷ(തമില്ല
നിനക്ക് വർഗങ്ങളില്ല ഭാഷകളില്ല
നിനക്ക് വകഭേദങ്ങളുമില്ല കൊറോണ

ശ്രീലക്ഷ്മി എസ്
8 എ ഗവൺമെ൯റ് ജവഹർ ഹൈസ്‍കൂൾ ഇടമുളയ്ക്കൽ
അഞ്ചൽ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത