ഗവ. എച്ച് എസ്സ് എസ്സ് ഏരൂർ/അക്ഷരവൃക്ഷം/ലോക്ക് ഡൗൺ

23:42, 19 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ഗവ. എച്ച് എസ്സ് എസ്സ് ഏരൂർ/അക്ഷരവൃക്ഷം/ലോക്ക് ഡൗൺ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ലോക്ക് ഡൗൺ

പ്രകൃതി ലോക് ഡൗൺ
ചെയ്താൽ എങ്ങനെയാവും?
വെയിൽ പൂട്ടി സൂര്യൻ
കാറ്റിനെ പിടിച്ചു വച്ച് മരങ്ങൾ
തിരകൾക്ക് ഷട്ടറിട്ട് കടൽ
നിലാവിന് നിർദേശങ്ങൾ
നൽകി രാത്രി
ഒഴുക്ക് നിർത്തി പുഴകൾ
കൂട്ടിലിരുന്ന് കിളികൾ
പൂക്കാതെ മരങ്ങൾ
മഴയെ തളച്ച് മേഘങ്ങൾ
കറങ്ങാതെ ഭൂമി
കാവൽ നക്ഷത്രങ്ങളിൽ
പ്രതീക്ഷയോടെ മനുഷ്യർ.

ദേവിനന്ദന എ എസ്
9 D ഗവ. എച്ച് എസ്സ് എസ്സ് ഏരൂർ
അഞ്ചൽ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത