ഗവ ഗേൾസ് സ്കൂൾ ചവറ/അക്ഷരവൃക്ഷം/കാലഭേദം

23:42, 19 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ഗവ ഗേൾസ് സ്കൂൾ ചവറ/അക്ഷരവൃക്ഷം/കാലഭേദം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരുത്തു...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കാലഭേദം

ഓർക്കുന്നു ഞാൻ എന്റെ ബാല്യകാലം
കൂട്ടരോട് ഒത്തു കളിച്ച കാലം
മഴയത്തു വയലിലൂടോടി നടന്നൊരാ
കൂട്ടരേ ഞാനിന്നു ഓർത്തിടുന്നു

എന്നാലെനിക്കിന്നു ഭീതിയാണെൻ
വീട്ടിനിറയത്തു വന്നിരിക്കാൻ
കേര വൃക്ഷങ്ങൾ നിറഞ്ഞോരീ നാടിനെ
ഭീതിയിലാഴ്ത്തുവാൻ വന്ന രോഗം
മാനുഷ്യർ തന്നുടെ മണ്ടത്തരങ്ങളാൽ
സൃഷ്‌ടിച്ചെടുത്തൊരീ രോഗഭീതി



നേഴ്‌സുമാർ ഡോക്റ്റർമാർ പോലീസുമൊക്കെയും
ഒന്നായി നിന്ന് പൊരുതിടുന്നു
ഊണും ഉറക്കവും എല്ലാം വെടിഞ്ഞിട്ടു
നാടിനായ് സേവനം ചെയ്തിടുന്നു
അറിവുള്ളോർ ചേർന്ന് പറയുന്ന കാര്യങ്ങൾ
അതിജീവനത്തിന്റെ മാർഗ്ഗമല്ലോ
അകലാതെ അകലണം നാളേക്ക് വേണ്ടി നാം
അകലത്തു നിർത്തണം ബന്ധങ്ങളെ

പൊരുതിടാം പൊരുതിടാം
നാളേക്ക് വേണ്ടി നാം
ഒരുമനസ്സായ് നിന്ന് പ്രാർത്ഥിച്ചിടാം

അഗ്രജ ടി എസ്
8 A ഗവ:ഗേൾസ് സ്കൂൾ ചവറ
ചവറ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത