നാ ടെങ്ങുമാർത്തലയ്ക്കുന്ന മഹാമാരി- വീടെങ്ങുമെത്താതെ കാത്തിടേണം. വേണ്ട നമുക്കിപ്പോളാഘോഷങ്ങൾ, വേണ്ട നമുക്കിപ്പോഴൊത്തുചേരൽ. ഓർമ്മയിലുള്ളയീ സൗഹൃദമൊരുനാളും ഓർമ്മയിൽനനയുന്ന നോവാകാതീടുവാൻ, അല്പമകർന്നു നമുക്കിരിക്കാം; അല്പകാലംകൂടി സഹിച്ചിരിക്കാം. അകലെയാകുന്നതു നമ്മൾമാത്രം, അരികിലാണോർമ്മതൻ സൗഹൃദങ്ങൾ. നാളെയീനാടിന്റെ ജീവൻതുടിക്കുവാൻ, നാമെങ്ങുംകാക്കണം പുതിയശീലങ്ങൾ. ഇനിയുള്ളനാളുകളൊക്കെയും മാനവർ- കനിവുള്ള ദൈവത്തെയോർത്തിടുമ്പോൾ, കൂടെക്കരുതണമോരോനിമിഷവും, കൂടെനടത്തണമോരോചുവടിലും, ശുചിത്വമെന്നോരു മഹത്തായശക്തിയെ ശുചിത്വത്തിലുണരട്ടെയോരോപുലരിയും. നമ്മുടെ സൗഹൃദതണലിലെന്നും, നിഴൽപോലെയവനെയും കൂടെകൂട്ടാം. -അനുലാൽ.
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത