മഠത്തിൽകാരാഴ്‌മ എൽ.പി.എസ്സ്/അക്ഷരവൃക്ഷം/ലില്ലിയുടെ കഥ

23:34, 19 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("മഠത്തിൽകാരാഴ്‌മ എൽ.പി.എസ്സ്/അക്ഷരവൃക്ഷം/ലില്ലിയുടെ കഥ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Pro...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ലില്ലിയുടെ കഥ


ലില്ലി എന്ന് പേരുള്ള ഒരു കുട്ടി ഉണ്ടായിരുന്നു. അവൾ വളരെ കുറുമ്പിയായിരുന്നു. അവൾ ആരു പറയുന്നതും കേൾക്കില്ലായിരുന്നു. അവൾ ഒരു ദിവസം പുറത്തേക്ക് ഇറങ്ങുകയായിരുന്നു. അപ്പോൾ അമ്മ പറഞ്ഞു "മോളെ പുറത്തേക്കു പോകണ്ട ഈ കോവിഡ് കാലത്ത് നമുക്ക് അസുഖം പിടിച്ചാൽ നമ്മൾ പ്രയാസപ്പെടും." ലില്ലി അത് കേൾക്കാതെ, അമ്മ കാണാതെ പുറത്തിറങ്ങി നടന്നു. വഴിയിൽ നിന്ന വൃദ്ധൻ അവളോട് ചോദിച്ചു. "മോളെ എന്നെ ഒന്ന് വീട് വരെ ആക്കാമോ?" ശരിയെന്ന് അവൾ തലയാട്ടി. അവൾ ആ വൃദ്ധനൊപ്പം നടന്നു. "നന്ദിയുണ്ട് മോളെ ആരും' എൻ്റെ അടുത്തേക്ക് വരില്ലായിരുന്നു"."എന്താ മുത്തശ്ശാ കാരണം?" "എന്റെ മകന് 'കൊവിഡ് വന്നിരുന്നു. " അവൾ ആ മുത്തശ്ശനെ വീട്ടിലാക്കിയ ശേഷം നിരീക്ഷണത്തിലിരുന്നു. കോവിഡ് ടെസ്റ്റ്‌ 'നെഗറ്റീവ്' അവൾക്ക് ആശ്വാസമായി .

ആവണി എൽ
3 A മഠത്തിൽകാരാഴ്‌മ എൽ.പി.എസ്സ്
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ