ഗവ.എൽ.പി.സ്കൂൾ ഇരവിപുരം/അക്ഷരവൃക്ഷം/ ഉണ്ണുിക്കുട്ടനും കൊറോണയും
ഉണ്ണുിക്കുട്ടനും കൊറോണയും
എന്റെ പേര് കൊറോണ.ഞാൻ ജനിച്ചത് ചൈനയിൽ ആണ്.ഞാനും എന്റെ കുടുംബവും ലോകം ചുറ്റി സഞ്ചരിച്ചു.ഞാനിപ്പോൾ ഉണ്ണിക്കുട്ടന്റെ അച്ഛന്റെ പോക്കറ്റിലെ നോട്ടിലാണ്.ഞാൻ വിചാരിച്ചു, "വീട്ടിലെത്തിയ ഉടൻ അച്ഛൻ പോക്കറ്റിലെ നോട്ട് എടുക്കും. എന്നിട്ട് ഞാൻ അച്ഛന്റെ കൈയിൽ കയറും.അങ്ങനെ ഞാൻ ഉണ്ണിക്കുട്ടന്റെ അടുത്തെത്തും. എന്നിട്ട് നല്ല രസമായിരിക്കും”.വീട്ടിലെത്തിയ ഉടൻ അച്ഛൻ സോപ്പ് ഉപയോഗിച്ച് കൈ കഴുകുകയും സാനിറ്റൈസർ ഉപയോഗിച്ച് നോട്ട് തുടക്കുകയും ചെയ്തു. അതോടെ എന്റെ കഥ കഴിഞ്ഞു.
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ |