ഗവ. എച്ച്.എസ്സ് .എസ്സ് ശൂരനാട്/അക്ഷരവൃക്ഷം/പ്രകൃതി

23:34, 19 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ഗവ. എച്ച്.എസ്സ് .എസ്സ് ശൂരനാട്/അക്ഷരവൃക്ഷം/പ്രകൃതി" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last sta...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതി

മാനുഷസ്പര്ശമേല്ക്കാത്ത ആവേശത്തോടെ തെളിഞ്ഞു ഒഴുകുന്ന പരിശുദ്ധമായ ആ വളളച്ചാട്ടത്തെ നോക്കി അയാൾ നിന്നു. ഇളം പച്ച നിറത്തിലുളള ചേല പുതച്ചതുപോലെ പായൽ നിറഞ്ഞ് പാറകൾ..... താഴെ രൂപപ്പെടുന്ന ജലാശയത്തിനടിയിലെ ഉരുളൻ കല്ലുകളെ കൊട്ടാരങ്ങളാക്കി നീന്തി പ്പോകുന്ന കുഞ്ഞു കുഞ്ഞു മത്സ്യങ്ങൾ.. അവയുടെ നിറവും തിളക്കവും... എല്ലാം അയാൾ കൺചിമ്മാതെ കണ്ടു... എത്ര ചീന്തകൾക്കൊപ്പം ചുറ്റി നിറഞ്ഞു പ്രകൃതിയിലേക് കണ്ണുയർത്തി ഓറഞ്ച് മഞ്ഞയും പച്ചയുമായി നിറഞ്ഞ ഇലകളുമായി നിൽകുന്ന മരങ്ങൾ..., പാറിപ്പറക്കുന്ന പക്ഷികൾ, ആഹാ...... എത്ര മനോഹരം ഇവിടെ നിൽകുമ്പോൾ തന്നെ മനസും ശരീരവും ശുദ്ധമായിത്തീരുന്നു.

പതിയെ പ്രകൃതിയിൽ അലിയാൻ തുടങ്ങുംപ്പോഴക്കും പുറകിൽ നിന്നും വിളിച്ചു......."നീ എന്താടാ കുറേനേരമായല്ലോ പുതിയ ഫോണിന്റ വാൾപേപ്പർ നോക്കിയിരിക്കാൻ തുടങ്ങിയിട്ട്. വന്നുകിടക്കാൻ നോക്കു....... നാളെ ഡ്യൂട്ടിക്ക് പോകേണ്ടത.............. "കൺ‌തുറന്നു കണ്ട ആ സ്വപ്നം പെട്ടന്ന് തകർന്നതിന്റ വിഷമത്തിൽ ആയിരുന്നങ്കിലും, ഈ ആധുനികരിക്കപ്പെട്ട നഗരങ്ങളിൽ ജീവിക്കാൻ എന്റെ മനസ്സ് മരവിച്ചിരിക്കുന്നു......... എല്ലാം ഒരോർമ്മ മാത്രം പ്രകൃതിയും, സ്‌നേഹവും, സ്വപ്നങ്ങളും എല്ലാം......

അർജുൻ എ
8 ഡി ഗവ .എച്ച് എസ് എസ് ശൂരനാട്
ശാസ്താംകോട്ട ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ