കുളത്തൂപ്പുഴ ഇ.എസ്.എം.കോളനി. എൽ.പി.എസ്./അക്ഷരവൃക്ഷം/നമ്മുക്ക് ഒന്നിച്ച് മുന്നേറാം.

നമ്മുക്ക് ഒന്നിച്ച് മുന്നേറാം.

മാലിന്യം കൊണ്ട് വർണ്ണിച്ചൊരാ ഭൂമി
ഭൂമി നശിപ്പിക്കുന്ന അഹങ്കാര മനുഷ്യർ
വാശിയും അഹങ്കാരവുമേറ്റൊരാൾ
ആ ഭൂമിയെ തകർക്കാൻ നോക്കുന്നു നാം
കിളികൾ ചില്ലകളിൽ പാർക്കുന്നൊരാ വനം
ആ കാനനത്തിൻ മനോഹരം തകർക്കുന്നു നമ്മൾ
ആ കാനനത്തിൻ വസിക്കുന്നൊരാ ജീവികൾ
ഹരിതാഭമായി നിറച്ചൊരാ ഭൂമി
ആ പാരിടം നാം തന്നേ അല്ലേ കയ്യേറുന്നത്
നാം ഓർക്കുന്നുണ്ടോ ആ ഭൂമിയുടെ ദുഃഖം
ശീതള ജലധാര പോലെ ഒഴുകുന്നൊരാ പ്രകൃതി
പ്രകൃതി ഒരു നാൾ കോപിച്ചവനായപ്പോൾ
പ്രകൃതിയെ പേടിച്ചു മനുഷ്യർ
രോഗങ്ങളും വിപത്തുകളും വന്നു ചേർന്നു
കരകയറാൻ പ്രയത്നിക്കാൻ നമ്മൾ
ഒന്നിച്ച് കരുത്തോടെ മുന്നേറാം
നല്ലൊരു നാടിനെ സ്വീകരിക്കാം.
 

ആദില റിൻസാദ്
4A കുളത്തൂപ്പുഴ ഇ.എസ്.എം.കോളനി. എൽ.പി.എസ്.
അഞ്ചൽ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Kannans തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത