സെന്റ്.അലോഷ്യസ്.എച്ച്.എസ്.എൻ.പറവൂർ/അക്ഷരവൃക്ഷം/കൊറോണാ വൈറസ്

13:57, 6 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണാ വൈറസ്

ലോകത്തെ തന്നെ അടക്കി വാഴുന്ന ഒരു മഹാമാരിയാണ് കൊറോണാ വൈറസ്. കൊറാണാ വൈറസിനു മുന്നിൽ ലോകം മുഴുവൻ നിശ്ചലമായി നിൽക്കുന്ന ഒരവസ്ഥയാണ് ഇന്നുള്ളത്. മനുഷ്യരും പക്ഷികളും ഉൾപ്പെടെയുള്ള സസ്തനികളിൽ രോഗമുണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് കൊറോണ വൈറസുകൾ. മനുഷ്യൻ ഉൾപ്പെടെയുള്ള സസ്തനികളുടെ ശ്വാസനാളിയെയാണ് ഈ വൈറസുകൾ ബാധിക്കുന്നത്. ജലദോഷവും ന്യൂമോണിയയുമൊക്കെയാണ് ഈ വൈറസ് ബാധയുടെ ലക്ഷണങ്ങൾ. രോഗം ഗുരുതരമായാൽ സാർസ്,ന്യൂമോണിയ, വൃക്കസ്തംഭനം എന്നിവയുണ്ടാകും. മരണവും സംഭവിക്കാം. ചൈനയിൽ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത് ഇവയിൽ നിന്നും അല്പം വ്യത്യസ്തമായ, ജനിതകമാറ്റം വന്ന പുതിയ തരം കൊറോണ വൈറസാണ്. സാധാരണ ജലദോഷ പനിയെ പോലെ ശ്വാസകോശ നാളിയെയാണ് ഈ രോഗം ബാധിക്കുന്നത്. മൂക്കൊലിപ്പ്, ചുമ, തൊണ്ടവേദന, തലവേദന, പനി തുടങ്ങിയവയാണ് ലക്ഷണങ്ങൾ. ഇവ ഏതാനും ദിവസങ്ങൾ നീണ്ടുനിൽക്കും. പ്രതിരോധവ്യവസ്ഥ ദുർബലമായവരിൽ, അതായത് പ്രായമായവരിലും ചെറിയ കുട്ടികളിലും വൈറസ് പിടിമുറുക്കും. ഇതുവഴി ഇവരിൽ ന്യുമോണിയ, ബ്രോങ്കൈറ്റിസ് പോലുള്ള ശ്വോസകോശ രോഗങ്ങൾ പിടിപെടും. ഇതിനെ പ്രതിരോധിക്കാനുള്ള ഏക മാർഗം ആരോഗ്യപ്രവർത്തകർ പറയുന്ന നിർദേശങ്ങൾ കൃത്യമായി പാലിക്കുക എന്നതാണ്. ഈ വേളയിൽ ആരോഗ്യപ്രവർത്തകർക്കും പോലീസുകാർക്കും ഒപ്പം ഒറ്റകെട്ടായി നമുക്കും ഈ മഹാമാരിയെ അതിജീവിക്കാം.
 

അരുൺജിത്ത്.എ.എസ്
7 ബി സെൻ്റ.അലോഷ്യസ്.എച്ച്.എസ്.എൻ.പറവൂർ
വടക്കൻ പറവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - ലേഖനം