ജി.യു.പി.സ്കൂൾ നിറമരുതൂർ/അക്ഷരവൃക്ഷം/മാറുന്ന ജനത

13:11, 6 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മാറുന്ന ജനത  

ഒരിടത്ത് അതിമനോഹരമായ ഒരു ഗ്രാമമുണ്ടായിരുന്നു. ഗ്രാമത്തോട് ചേർന്ന് ഒരു വനം ഉണ്ടായിരുന്നു . ആ വനം ധാരാളം വൃക്ഷലതാദികളാലും പക്ഷിമൃഗാദികളാലും സമ്പുഷ്ടമായിരുന്നു. ആ ഗ്രാമത്തിലെ ജനങ്ങൾ വളരെ സന്തോഷത്തോടെ ഒത്തൊരുമയോടെ ആ വനത്തിന്റെ തണലിൽ ജീവിച്ചുപോന്നു. അങ്ങനെയിരിക്കെ ആ ഗ്രാമത്തിലെ കുറെ ആൾക്കാർ ആ വനത്തിൽ അതിക്രമിച്ചുകയറി മരങ്ങളെല്ലാം വെട്ടി നശിപ്പിച്ചു.അവിടെ താമസിച്ചിരുന്ന മറ്റു മൃഗങ്ങളെല്ലാം കഷ്ടത്തിലായി. അവരുടെ ആവാസ വ്യവസ്ഥ നഷ്ടമായി. നിലനിൽപ്പി ലാതെ മൃഗങ്ങൾ വനത്തിൽ അതിക്രമിച്ച് കയറുന്ന മനുഷ്യരെ ആക്രമിക്കാൻ തുടങ്ങി. എന്നാലും മനുഷ്യർ പിൻമാറിയില്ല. മരങ്ങൾ വെട്ടി നശിപ്പിക്കുന്നത് തുടർന്നുകൊണ്ടിരുന്നു. അവർ കാട്ടിലെ മൃഗങ്ങളെ നശിപ്പിക്കുന്നതിനെ കുറിച്ച് ആലോചിച്ചു തുടങ്ങി. അവസാനം അവർ ഒരു തീരുമാനത്തിലെത്തി. കാട് തീയിട്ടു നശിപ്പിക്കാൻ അവർ തീരുമാനിച്ചു. അങ്ങനെ ദുഷ്ടരായ മനുഷ്യർ കാട് തീയിട്ടു. പക്ഷിമൃഗാദികൾ എല്ലാം ചത്തൊടുങ്ങി. ആ കാടി ന്റെ സംഗീതം എന്നെന്നേക്കുമായി നിലച്ചു. തങ്ങൾ പ്രകൃതിയോട് ആണ് മത്സരിച്ചത് എന്നു മനുഷ്യൻ ഒരിക്കലും ചിന്തിച്ചില്ല. അവർ അവിടെ വലിയ വലിയ മാളികകൾ പണിതു. അങ്ങനെയിരിക്കെ മഴ പെയ്തു തുടങ്ങി. ശക്തമായ മഴ തുടർച്ചയായി പെയ്തിറങ്ങി. ആ ഗ്രാമത്തിൽ വെള്ളപ്പൊക്കം ഉണ്ടായി. കുറെ മനുഷ്യർ വെള്ളത്തിനടിയിലായി. കുറെ മനുഷ്യരുടെ ജീവനും സമ്പത്തും എല്ലാം നഷ്ടമായി. എന്നിട്ടും പ്രകൃതി അടങ്ങിയില്ല. വേനൽക്കാലം വന്നു, ശക്തമായ ചൂട് അനുഭവപ്പെട്ടു. മനുഷ്യർ പരിഭ്രാന്തരായി, കിണറിലെ വെള്ളം വറ്റി. കുടിക്കാൻ പോലും വെള്ളം കിട്ടാതെ ഗ്രാമവാസികൾ കഷ്ടത്തിലായി. ആളുകൾ മരിക്കാൻ തുടങ്ങി. അവർക്ക് തണലേകി ഇരുന്ന ആ മരം ഉണ്ടായിരുന്നെങ്കിൽ എന്ന് അവർ ചിന്തിച്ചു അങ്ങനെ ആ ഗ്രാമം നാമാവശേഷമായി.പ്രകൃതിയെയും പരിസഥിതിയെയും സംരക്ഷിച്ചു എങ്കിൽ അവർക്ക് ഇൗ ഗതി വരില്ലായിരുന്നു....... അതുകൊണ്ട് പരിസ്ഥിതി യെയും പ്രകൃതിയെയും സംരക്ഷിക്കുന്ന ഒരു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ നമുക്ക് മുന്നേറാം ഇനി ആരും പ്രകൃതിക്ക് എതിരായി ഒന്നും ചെയ്യാതിരിക്കാൻ ശ്രമിക്കാം.

മുസമ്മിൽ
7 E [[|ജി .യു .പി .എസ്. നിറമരുതൂർ]]
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കഥ