12:33, 6 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=ഒരു ലോക്ക്ഡൗൺ കാലം <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒരു ലോക്ക്ഡൗൺ കാലം
അകന്നിരിക്കാം നമുക്കിക്കാലമത്രയും
വൈകാതടുത്തിരിക്കാമെന്ന
മോഹവുമായ്
അകന്നിരുന്നാലും നാം
അകലെയാണെങ്കിലും
ഹൃദയങ്ങൾതമ്മിലടുത്തിരിക്കാം
നമ്മൾതൻ ഹൃദയങ്ങളകലാതെ
കാവൽ നിൽക്കാം.
ഈ മഹാമാരിയെ നമ്മൾ തുരത്തീടും
അതിനായ് നമുക്കിന്ന കന്നിരിക്കാം.
സാമൂഹ്യമായിട്ടകന്നിരിക്കുമ്പോഴും
സഹോദര്യത്തിലലിഞ്ഞുചേരാം.
അതിജീവനത്തിന്റെ പാതകൾതാണ്ടുവാൻ
ഒരുമിച്ചു നമ്മൾക്കണിചേർന്നിടാം.
നീയും ഞാനും തനിച്ചല്ലതോർക്കുക
നമ്മളിന്നൊന്നാണെന്നറിഞ്ഞീടുക.
ഇല്ലായ്മതന്നിലും
വല്ലായ്മയില്ലാതെ
ഉള്ളതു പങ്കിട്ടു കഴിക്കാം
നമുക്കിന്നു ഉള്ളുനിറഞ്ഞുള്ള സ്നേഹമോടെ.