ജി.യു.പി.എസ്.കോങ്ങാട്/അക്ഷരവൃക്ഷം/തകരുന്ന ഓസോൺ പാളി തകരുന്ന മാനവരാശി

12:21, 6 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തകരുന്ന ഓസോൺ പാളി തകരുന്ന മാനവരാശി

സൂര്യൻ പുറത്തു വിടുന്ന അപകടകാരിയായ അൾട്ര വയലറ്റ് രശ്മികളെ തടുക്കാൻ ഭൂമിക്ക് ഒരു അദൃശ്യംകവചമുണ്ട് അതാണ് ഓസോൺ പാളി മൂന്ന് ഓക്സിജൻ അറ്റങ്ങൾ ചേർന്നുണ്ടാകുന്ന ഓസോൺ വാതകം നിറഞ്ഞുനിൽക്കുന്ന ഈ ഭാഗം അന്തരീക്ഷത്തിലെ രണ്ടാമത്തെ പാളിയായ സ്ട്രാറ്റോഫിയറിലാണ് സ്ഥിതി ചെയുന്നത് ഓസോൺ തന്മാത്രകൾക്ക് നിലനിൽക്കാൻ അന്തരീഷത്തിൽ ഒരു നിശ്ചിത താപനില ഉണ്ട് അന്തരീക്ഷത്തിന്റെ താഴത്തെ പാളിയായ ട്രോപോസ്ഫിയറിൽ നിന്ന് മുകളിലേക്ക് താപവിതരണം നടത്തിയാണ് ഈ ചൂട് നിലനിർത്തപ്പെടുന്നത് എന്നാൽ ആഗോളതാപനത്തിന്റെ ഫലമായി ഈ താപവിതരണത്തിന്റെ തടസം നേരിടുകയും ഗ്രീൻഹൌസ് വാതകങ്ങളുടെ അളവ് കൂടുന്നതും പ്ലാസ്റ്റിക് ഉപയോഗവും അത് തീയിലിട്ട് കത്തിക്കുന്നതും ചൂടിനെ അന്തരീക്ഷത്തിന്റെ താഴത്ത്‌ പിടിച്ചുനിർത്തും ഇത് ഓസോൺ വാതകം നിറഞ്ഞ സ്ട്രാറ്റോഫിയറിൽ ചൂട് കുറയാൻ കാരണമാകുന്നു സ്ട്രാറ്റോഫിയറിൽ ചൂട് കുറയുന്നതോടെ ഓസോൺ തന്മാത്രകൾ വികടിക്കുകയും ഓസോൺപാളി ദുർബലമാക്കുകയും ചെയുന്നു. അയതിനാൽ നമ്മൾ മനുഷ്യർ പ്ലാസ്റ്റിക് കത്തിക്കുന്നത് കഴിവതും ഒഴിവാക്കുക അല്ലെങ്കിൽ ഓസോൺ പാളിക്ക് കൂടുതൽ ക്ഷതം സംഭവിക്കുകയും അൾട്രോവയലറ്റ് രശ്മികൾ ഭൂമിയിലേക്ക് പതിക്കുകയും തന്മൂലം മാനവർക് ത്വക് കാൻസർ തുടങ്ങിയ രോഗങ്ങൾ ബാധിക്കുകയും ചെയ്യും അതിനാൽ ഈ നിമിഷം തന്നെ നമുക്ക് ദൃഡ പ്രതിജ്ഞ ചെയാം എന്തന്നാൽ നമുക്ക് പ്ലാസ്റ്റിക് എന്ന മഹാവിപത്തിന്റെ ഉപയോഗം കുറച്ച് ഓസോൺ പാളിയെ സംരക്ഷിക്കാം .

അശ്വതി. സി. ആർ
6C ജി.യു.പി.എസ്.കോങ്ങാട്
പറളി ഉപജില്ല
പാലക്കാട്‌
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - ലേഖനം