ഇരുളിൽ മറഞ്ഞ ഒരു ജനനി തൻ
ദു:ഖമകറ്റി കിഴക്കു ദിക്കിൽ
അരുണൻ വന്നപ്പോൾ....
പ്രതീക്ഷയുടെ പ്രകാശമായി
പുഷ്പങ്ങൾ പുഞ്ചിരി തൂകി
കുഞ്ഞു പുൽനാമ്പിനു അറ്റത്തു
ഏഴു വർണങ്ങൾ ചാർത്തിയ
മഴവില്ലു തിളങ്ങി
അങ്ങനെ എന്നെന്നും സൂര്യൻ
ഉദിച്ചു കൊണ്ട് ഓർമ്മിപ്പിക്കുന്നു....
അന്ധകാരത്തിന് കഠിനത എത്രയേറിയാലും
പ്രകാശത്തിൻ രശ്മികൾ
അതിനെ ദൂരീകരിക്കും.