ഗവ. എച്ച്.എസ്. നാലുചിറ/അക്ഷരവൃക്ഷം/മുൻവിധി

11:04, 6 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Asokank (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മുൻവിധി

അവൾക്കെന്നും പരാതിയായിരുന്നു.

പുറപ്പെടുംമുമ്പവൾ പറയും,

ഇന്നെങ്കിലും നേരത്തേ എത്തിയാൽ പുറത്തുപോകാമായിരുന്നു..
പതിവുപോലെ അന്നും

വൈകി.

അമ്മയാണന്ന് കൂടുതൽ പരിഭവം കാണിച്ചത്.

അവൾ അമ്മയോട് എന്തെങ്കിലും പറഞ്ഞുകാണും....

കൊറോണ വന്നതോടെ തിരക്കൊഴിഞ്ഞ് വീട്ടിലിരുന്നപ്പഴാ..

ചില ധാരണകൾക്കൊക്ക മാറ്റമായത്.

ഞാൻ തീരെക്കരുതിയ പോലേ അല്ല അവൾ,

മാത്രമല്ല അമ്മയും...

ഒരുപാട് തിരക്കിൽപ്പെട്ടുപോയ ജീവിതമാണത്....

അവൾക്കങ്കിലും അതുണ്ടാകരുതെന്നമ്മ കരുതിയിരിക്കാം......

ജയലക്ഷ്‌മി J
8 B ഗവ. എച്ച്.എസ്. നാലുചിറ
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത