(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാമാരി
വീട്ടിലിരുന്നീടാം നമുക്ക് വീട്ടിലിരുന്നീടാം
കൊറോണയെന്നൊരു മഹാമാരിയെ ചെറുത്തു തോൽപ്പിക്കാം
വുഹാനിൽ നിന്നും യാത്ര തുടങ്ങി
ലോകം മുഴുവൻ ഭീതി പടർത്തി
വന്നെത്തിയ ഈ മഹാമാരിയെ തുടച്ചു നീക്കിടാം
പോലീസ് മാമൻ മാരുടെ വാക്കുകൾ നമുക്ക് പാലിക്കാം
ആരോഗ്യവകുപ്പിൻ നിർദ്ദേശങ്ങൾ നമുക്ക് ശീലമാക്കാം
കൊഴിഞ്ഞ് പോവാതിരിക്കാനായി അകന്നുനിന്നീടാം
കൈകൾ കഴുകാം മാസ്ക്ക് ധരിക്കാം
വ്യക്തി ശുചിത്വം ഉറപ്പുവരുത്താം
കൊറോണയെന്ന മഹാമാരിയെ അകറ്റിനിർത്തീടാം