ഗവ. എച്ച് എസ് നെല്ലാറച്ചാൽ/അക്ഷരവൃക്ഷം/കോറോണക്കാലത്തെ ജീവിതം

ലോകരാഷ്ട്രങ്ങൾ തന്നെ പിടിച്ചുലക്കുന്ന എന്ന രോഗം ലോകത്തിന്റെ പകുതിയോളം ജനങ്ങളെ വീഴ്ത്തിയിരിക്കുന്നു . അമേരിക്ക , റഷ്യ , എന്നീ വൻകിട രാജ്യങ്ങൾ വരെ നിലം പതിക്കാനുള്ള കാരണമാകുമോ കൊറോണ എന്ന ഈ ചെറു വൈറസ് എന്ന് അത്ഭുതപെടുകയാണ് ലോകം . മനുഷ്യർ , മൃഗങ്ങൾ , പക്ഷികൾ തുടങ്ങിയ സസ്തനികളിൽ നിന്ന് രോഗകാരിയാവുന്ന ഒരു കൂട്ടം വൈറസുകളാണിവ . സാധാരണ ജലദോഷം മുതൽ വിനാശകാരിയായ ന്യൂമോണിയ , ശാസകോശത്തെ തന്നെ തകരാറിലാക്കുന്ന അസുഖങ്ങൾക്ക് വരെ കൊറോണ കാരണമാകുന്നു .
ചൈനയിലെ വുഹാനിൽ നിന്ന് തുടങ്ങി എന്ന് വിശ്വസിക്കപ്പെടുന്ന ഈ രോഗം , മാർച്ച് ആദ്യത്തോടെ തന്നെ കേരളത്തിലും , മാർച്ച് പകുതിയോടെ ഇന്ത്യയിലും , എത്തിയിരുന്നു . അതിനു മുൻപ് തന്നെ ഇറ്റലി ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ മരണം വിതച്ചും കഴിഞ്ഞിരുന്നു . കുറഞ്ഞ മരണ നിരക്ക് എന്ന് പറയുമ്പോഴും , രോഗ വ്യാപനതോത് ഇരട്ടിയോ അതിലധികമോ ആണെന്നത് മരണ നിരക്ക് കൂട്ടുന്നു .
ലോക്ക് ഡൌൺ എന്ന പുതിയ ജീവിത രീതിയോട് നമ്മൾ പൊരുത്തപ്പെടാൻ ശ്രമിക്കുമ്പോഴും കുറെ ഏറെ ആളുകൾ ഇപ്പോഴും വ്യാജ പ്രചാരണങ്ങളും മറ്റുമായി വ്യാപൃതരാണ് . പൊതുവെ വീട്ടിൽ ഇരിക്കാൻ മടിയുള്ള മലയാളികൾക്ക് ഇതൊരു വിനോദ കാലമാവുന്നു , ഒരു ആഘോഷമാവുന്നു . എന്നാൽ രോഗത്തിന്റെ മുന്നിൽ അശ്രദ്ധ അരുത് .
ഇന്ത്യയിൽ രോഗ വ്യാപനം കൂടുമ്പോഴും , കേരളത്തിൽ രോഗികളുടെ എണ്ണവും , വ്യാപനവും കുറഞ്ഞു വരുന്നു . കർഷകരുടെ അടക്കം സങ്കടം തിരിച്ചറിഞ്ഞ സർക്കാർ നേതൃത്വത്തിൽ നടക്കുന്ന പ്രവർത്തനങ്ങൾ നമുക്ക് അഭിമാനമാണ് . വ്യക്തി ശുചിത്വവും , പരിസര ശുചിത്വവും വളരെ പ്രധാനമാണ് .
അകലം പാലിക്കുക , എന്നാൽ നിർദേശങ്ങൾ പാലിക്കുക വഴി നമുക് വേണ്ടി അത്യദ്ധ്വാനം ചെയ്യുന്ന ആരോഗ്യപ്രവർത്തകർക്കും , പോലീസുകാർക്കും എല്ലാം നൽകുന്ന ആദരവ് കൂടിയാണ് . നാട് നൽകുന്ന സുരക്ഷിതത്വത്തിൽ നമ്മൾ കഴിയുമ്പോഴും , വീടിനും , നാടിനുമായി ദാരിദ്ര്യത്തിൽ നിന്ന് കരകയറാൻ പ്രവാസികളായ നമ്മുടെ സഹോദരങ്ങളെ നാം മറന്നു കൂട. അവർക്കൊപ്പം നില്കേണ്ടതും നമ്മുടെ കടമയാണ് .
ചെറിയ അശ്രദ്ധ പോലും വലിയ ആപത്തുണ്ടാക്കുന്ന ഈ കാലത്തെയും നമ്മൾ മറികടക്കും .അകന്നിരുന്ന് , പക്ഷെ ചേർച്ചയോടെ .

സാന്ദ്ര കെ ജെ
10 A ജി എച്ച് എസ് നെല്ലാറച്ചാൽ
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - ലേഖനം