ഇല്ലയോ ,പകർച്ചവ്യാധിയാൽ വലയുന്നതീ യുലകം, പ്രകാശപൂരിതമായിടും . പെരുകി-പെരുകി വൻകോടിയായി മാറിയവ ഈ ലോക ജീവിതത്തിൽ നിന്ന് അധഃപതിക്കും നഷ്ടങ്ങൾ തിരികെ ലഭിക്കും മരണവും അകന്നുപോകും ജീവനും കൊണ്ട് പൊരുതി നാം രക്ഷ പ്രാപിക്കും മാരക രോഗങ്ങളും സുഖപ്പെടും ആരോഗ്യവും തിരികെ ലഭിക്കും ഉന്മേഷമേറിയ ജീവനും കൊണ്ട് നാം ഈ ജീവിതം കൈയ്യടക്കും വരുന്നി നള നാളുകൾ കണ്ണ് കുളിർമ ചൊരിയാൻ കാത്തിരുന്നു-കാത്തിരുന്ന് എത്തിയ സുദിനം ഒഴുകുന്നീ സന്തോഷ ഗീതങ്ങൾ അസ്തമിച്ചു ദുഃഖ സമുദ്രങ്ങൾ ഇരുളെല്ലാം പ്രകാശമണിഞ്ഞു ജീവിതവും ധന്യമാകുന്നു പൊഴിയുന്ന ഓരോ ജീവനും തിരികെ പിടിച്ചു നാം പ്രിയരേ കോർത്തിണക്കി നാം ശൂന്യമാക്കുന്നു പകച്ചവ്യാധിയെ നാം ഇല്ലയോ നാം മണ്ണിലലിഞ്ഞു തീരുകയില്ല പൊരുതി-പൊരുതി ഇതും കഴിഞ്ഞിടും നാം ഉണർന്നിടും നിത്യമാം ജീവിതത്തിലേക്ക്
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത