വൃത്തിയായ് നാം നടന്നിടേണം
വൃത്തിയിൽ നാം രസിച്ചിടേണം
വൃത്തിയില്ലെങ്കിൽ കഷ്ടമേ........
മലിനമായി തീർന്നിടും
മനസ്സും ശരീരവും
വൃത്തി വേണം നമ്മിൽ
ഹൃദയാരോഗ്യത്തിനും
വൃത്തി വേണം നമ്മിൽ
മനസോല്ലാസത്തിനും
വൃത്തി വേണം നാട്ടിലും വീട്ടിലും
വൃത്തി വേണം ദേഹത്തിലും വസ്ത്രത്തിലും
കൈ കാൽ നഖങ്ങൾ വെട്ടിടേണം
നിത്യവും നാം കുളിച്ചിടേണം
ദിവസവും മുടി നാം ചീകി ഒതുക്കിടേണം
വൃത്തിയുള്ള വസ്ത്രം ധരിച്ചിടേണം
ശുചിത്വം നാം പാലിച്ചാൽ
രോഗത്തിൽനിന്നും രക്ഷയുണ്ട്
നഫീസത്തുൽ മിസ്രിയ കെ.ടി.പി.
3 A തട്ട്യോട് എൽ പി സ്കൂൾ കണ്ണൂർ നോർത്ത് ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - supriyap തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത