ഗവ ഠൗൺ യു പി എസ്സ് കിളിമാനൂർ/അക്ഷരവൃക്ഷം/തിരിച്ചറിവ്...

22:50, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kavitharaj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തിരിച്ചറിവ് ...

കൊറോണക്കാലം മനുഷ്യനിലും പ്രകൃതിയിലും വരുത്തിയ മാറ്റങ്ങൾ നമ്മെ അത്ഭുതപ്പെടുത്തുന്നു. .ലോക്ഡൗൺ ജീവിതത്തിൽ വരച്ച കുറേ പച്ചയായ ചിത്രങ്ങൾ ...;മലയാളിയുടെ ഇഷ്ടഭക്ഷണമായ മത്സ്യത്തിന്റെ ഗന്ധമില്ലാത്ത അടുപ്പുകൾ ,തിരക്കുപിടിച്ച ജീവിതത്തിൽനിന്ന് സ്വന്തം കുടുംബമാണ് സ്വർഗ്ഗമെന്ന തിരിച്ചറിവ് ,പ്രകൃതി നമുക്കായി കരുതിവെച്ച ചക്കകൊണ്ടുള്ള രുചിക്കൂട്ടുകൾ ,അങ്ങനെ എന്തെല്ലാം എന്തെല്ലാം കൂട്ടുകാരേ .....മൂന്നാം ക്ലാസ്സിലെ ഇംഗ്ലീഷ് ടെക്സ്റ്റിൽ ദി ഗിഫ്റ്റ് എന്ന കഥയാണ് ഈ ലോക്ഡൗൺ കാലത്ത് എന്റെ മനസിലേക്ക് വന്നത് .ഈ കഥയിലെ സെറോയേ എന്നെപ്പോലെ കൂട്ടുകാർക്കും മറക്കാൻ കഴിയില്ല അല്ലേ ?ഈ കഥയിലെ കൂട്ടിലടക്കപ്പെട്ട രാപ്പാടിയുടെ വീർപ്പുമുട്ടൽ ഇപ്പോൾ നമ്മളും അനുഭവിക്കുന്നു ..ദൈവം നമുക്കായി കരുതിവെച്ച തിരിച്ചറിവാണ് ഈ മഹാമാരി ..സെറോ പറഞ്ഞപോലെ ഇനി ഒരിക്കലും ഒരു ജീവിയേയും ഞാനും കൂട്ടിലടച്ചിടില്ല ...എന്റെ കൂട്ടുകാർക്കും ഈ അനുഭവം ഒരു പാഠമാകട്ടെ .....എന്റെ സ്കൂളിനെയും അദ്ധ്യാപകരേയും കൂട്ടുകാരേയും കാണാൻ കൊതിയാകുന്നു ........ എത്രയും പെട്ടെന്ന് തന്നെ സ്കൂൾ തുറക്കാൻ കഴിയും എന്ന പ്രതീക്ഷയോടെ ഈ കൊറോണക്കാലത്തേയും ഞങ്ങൾ അതിജീവിക്കും ജാഗ്രതയോടെ ...കാരണം ടീച്ചറമ്മയും കൂട്ടരും നമ്മളോടൊപ്പം ഉള്ളപ്പോൾ ഭയപ്പെടില്ല ഒന്നിനെയും ........

ശ്രീലക്ഷ്മി
3 D ഗവ ഠൗൺ യു പി എസ്സ് കിളിമാനൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം