ഗവ ഠൗൺ യു പി എസ്സ് കിളിമാനൂർ/അക്ഷരവൃക്ഷം/തിരിച്ചറിവ്

22:50, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kavitharaj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തിരിച്ചറിവ്

വന്മരങ്ങളും പച്ചപ്പ്‌ നിറഞ്ഞ വയലേലകളും കൊണ്ട് സമൃദ്ധമായിരുന്നു നമ്മുടെ നാട്.എന്നാൽ ഇന്ന് നമ്മുടെ നാടിന്റെ അവസ്ഥ എന്താണ്.പ്രളയം പാതി വിഴുങ്ങിയ മണ്ണിൽ ഇന്നിതാ ഒരു മഹാമാരി കാലൂന്നിയിരിക്കുന്നു,'കൊറോണ'.മഹാവ്യാധിയുടെ രൂപത്തിൽ വന്ന ഈ വിപത്ത് ലോകമാസകലം വ്യാപിക്കുമ്പോഴും നമ്മളെ ചില പാഠങ്ങൾ പഠിപ്പിച്ചുകൊണ്ടിക്കുന്നു,തിരിച്ചറിവിന്റെ പാഠങ്ങൾ ...അവ ഒരിക്കലും മറക്കാതിരിക്കാൻ നമുക്ക് ശ്രമിക്കാം. ആവശ്യത്തിനും അനാവശ്യത്തിനും വിറളിപിടിച്ചു ഓടിയിരുന്ന വാഹനങ്ങൾ നിലച്ചിരിക്കുന്നു,ഭൂമി ശ്വസിക്കാൻ തുടങ്ങിയിരിക്കുന്നു...ഈ വേളയിൽ നമ്മളെ പോലെ തന്നെ ജീവിക്കാനുള്ള അവകാശം ഭൂമിയിലെ മറ്റെല്ലാ ജീവജാലങ്ങൾക്കും ഉണ്ടെന്ന തിരിച്ചറിവ് എല്ലാവരിലും ഉണ്ടാകട്ടെ .... ഒരു നല്ല നാളേക്കായി കൈകോർക്കാം ...

സുബിൻ.ആർ.എസ്
5 E ഗവ:ടൗൺ യു.പി.എസ്,കിളിമാനൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം