ലോകത്തിൽ വന്നൊരു മാരണം മഹാമാരിയായ് എത്തിയ പാഷാണം മനം നൊന്തു നിൽക്കുന്നു മാനവർ മാസ്കിട്ടങ്ങനെ നോക്കുന്നു എല്ലാവരും ഇപ്പോൾ തുല്യരായി മുഖാവരണം മാത്രം മുഖമായി ചിരിയോ ദുഃഖമോ ദ്വേഷമോ വികാരങ്ങളെല്ലാം മാസ്കിലായി കുടുംബത്തിലുള്ളോരെല്ലാ വരും ഒന്നിച്ചു വീട്ടിനുള്ളിലായി എല്ലാം മറന്നങ്ങു ഇരുപ്പുമായി എന്നിതിനൊരു അറുതി യാകുും