ഏ.വി.എച്ച്.എസ് പൊന്നാനി/അക്ഷരവൃക്ഷം/പരിസ്ഥിതിയും പ്രകൃതിയും
പരിസ്ഥിതിയും പ്രകൃതിയും
മനുഷ്യനും സർവ്വജീവജാലങ്ങളും ഒന്നിച്ച് അതിവസിക്കുന്നതാണ് പ്രകൃതി. പ്ര കൃതിയും മനുഷ്യനും ചെെതന്യവും ഒന്നായിഭവിക്കുമ്പോൾ അവിടെ ജീവിതം സുഖപൂർണമാകുന്നു. മനുഷ്യനും പരിസ്ഥിതിയും തമ്മിലുള്ള ബന്ധം പ്രകൃതിദത്തവും ധർമ്മപൂരിതവുമാണ്. പ്രകൃതിയും മനുഷ്യനും ഹിതകാരികളായി വർത്തിക്കുമ്പോഴെ ശ്രേയസ്സുണ്ടാവൂ. കോടാനുകോടി സസ്യജന്തുജാലങ്ങളുടെ കേന്ദ്രമായ പ്രകൃതി അതിലുള്ള ഒരു സൃഷ്ടി കാരണം നശിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.പ്രകൃതിയും മനുഷ്യനും തമ്മിലുള്ള കൃത്രിമമായ ബന്ധം പ്രകൃതിയുടെ സന്തുലിതാവസ്ഥ തകർക്കുകയും മനുഷ്യജീവിതം ശിഥിലമാക്കുകയും ചെയ്യുന്നു. പ്രകൃതിയുടെ ഹരിതാഭയെ തകർത്തുകൊണ്ട് ജീവിതം മനുഷ്യർ പ്രകൃതിയെ കീഴടക്കി എന്നഹങ്കരിക്കുന്നു. മനുഷ്യർ കൂടുതൽ പരിഷ്കൃതരാകും തോറും കാടുകൾ കുറഞ്ഞുവരുന്നു, പതിയെ മാലിന്യങ്ങൾ വലിച്ചെറിയാനുള്ള നിക്ഷേപകേന്ദ്രമായും ഭൂമിയെ കരിയും എണ്ണയും കുഴിച്ചെടുക്കാനുള്ള ഖനനകേന്ദ്രമായും മനുഷ്യൻ കണക്കാക്കുന്നു,അറിഞ്ഞോ അറിയാതയോ നാം പ്രകൃതിയിൽ നിന്നും ഒത്തിരി അകന്നിരിക്കുന്നു. മാതൃത്വത്തിന്റെ നെെമർല്യമായ പൊക്കിൾകൊടി ബന്ധം പോലെയാണ് മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധത്തിന്റെ നൂലിഴയും. മനുഷ്യരാശിയെ ആകെ വിറപ്പിച്ച കോവിഡ് എന്ന മഹാമാരിയും പ്രകൃതി നൽകിയതാണെന്ന് നമുക്ക് കരുതാം. പ്രളയവും മറ്റു പ്രകൃതി ദുരന്തങ്ങളും അതിജീവിക്കുമ്പോൾ സായത്യമാക്കാത്ത പല തിരിച്ചറിവും പകർന്നു നൽകാനായി ഒരു വെെറസ് വേണ്ടി വന്നു. മനുഷ്യന്റെ പരിഷ്കൃത ജീവിതത്തിലൂടെ നശിപ്പിക്കപ്പെട്ട കാടുകളും ജലസ്രോതസ്സുകളും വായുവും വീണ്ടെടുക്കാൻ ഇന്ന് മനുഷ്യന് കഴിഞ്ഞു. കുറച്ചു നാളുകൾക്ക് മുമ്പ് ആഡംബരജീവിതം നയിച്ച് വാഹനങ്ങളിലൂടെ ലോകം മൊത്തം ചുറ്റികറങ്ങി. അന്തരീക്ഷമാകെ കറുത്ത പുകയും വിഷവാതകങ്ങളും കൊണ്ട് നിറച്ച മനുഷ്യൻ ഇന്ന് വീടുകളിൽ ബന്ധിതരായി. ജീവന്റ തുടിപ്പ് കണ്ടെത്താനായി ഓടി മറഞ്ഞ സസ്യലതാദികളും സർവ്വ ജീവജാലങ്ങളും കൂടുവിട്ട് പാറി നടക്കുന്നു. നശിപ്പിക്കപ്പെട്ട കൈകളാൽ ശുദ്ധീകരിക്കുകയാണ് പ്രകൃതി. ഇന്ന് ലോക ജനസംഖ്യയുടെ മൂന്നിലൊന്ന് വീട്ടിൽ ഇരിക്കുമ്പോൾ മാലിന്യവും മലിനീകരണവും വൻതോതിൽ ആണ് കുറഞ്ഞത്. പുണ്യ നദിയായ ഗംഗ ഇന്ന് തെളിഞ്ഞ് ഒഴുകുന്നു. അന്തരീക്ഷത്തിൽ പൊടി പടലങ്ങൾ കുറഞ്ഞതിനെ തുടർന്ന് ഹിമാലയം പോലുള്ള പർവ്വതങ്ങൾ പ്രത്യക്ഷമായി. ഒരു കാലാവസ്ഥ ഉച്ചകോടിക്കും സാധിക്കാൻ കഴിയാത്തത് വൈറസ് പരിസ്ഥിതിക്ക് നൽകിയത്. വ്യവസായവൽക്കരണവും വികസനവും മനുഷ്യന് വേണ്ടിയാണെങ്കിൽ അതിൽ നിന്നുണ്ടാവുന്ന ദോഷഫലങ്ങളും നമുക്ക് തടയാൻ കഴിയണം. കാടു കരിയുമ്പോഴും, പുഴവറ്റുകയും ശുദ്ധജലം കിട്ടാതെ കൊടിയ ചൂടിൽ വലയുമ്പോഴും ശുദ്ധമായുവിനായി പിടക്കുമ്പോഴും അവൻ നോക്കി വിലപിക്കുന്നത് അവൻ നശിപ്പിച്ച ജീവന്റെ തുടിപ്പുകളെയാണ്. മനുഷ്യൻ പ്രകൃതിയുമായി ഇണങ്ങുന്നതിലൂടെ ശാന്തിയും സന്തുഷ്ടിയും ഉള്ള ഒരു ലോകം സജ്ജമാക്കാൻ കഴിയുന്നത്. ' ഇനിയും മരിക്കാത്ത ഭൂമി നിന്നാസന്ന മൃതിയിൽ നിനക്കാത്മശാന്തി.' |