സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/അക്ഷരവൃക്ഷം/രോഗപ്രതിരോധമാർഗ്ഗങ്ങൾ

22:26, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
"രോഗപ്രതിരോധമാർഗ്ഗങ്ങൾ "

സ്വാതന്ത്ര്യത്തേക്കാൾ പ്രാധാന്യം ശുചിത്വത്തിനുണ്ടെങ്കിലും ഈ ശുചിത്വം പ്രകൃതിയിൽ നിന്നുമാണ് നമുക്ക് കിട്ടുന്നത് .കൈ കഴുകാതെ ഭക്ഷണം കഴിയ്ക്കുന്നതിലൂടെ നമ്മുടെ കൈയിലെ അഴുക്കുകൾ ശരീരത്തിൽ പ്രവേശിക്കുന്നത് മൂലം രോഗങ്ങൾ ഉണ്ടാകുന്നു .2008ലാണ് ലോക കൈ കഴുകൽ ദിനം ആരംഭിച്ചതെങ്കിലും ഇപ്പോൾ എല്ലാ വർഷവും ഒക്ടോബർ 15 ഈ ദിനമായി ആചരിയ്ക്കുന്നു .വായുവും വെള്ളവും കഴിഞ്ഞാൽ രോഗങ്ങൾ പകരുന്നത് നമ്മുടെ കൈകളിലൂടെ ആയതിനാൽ കൈ കഴുകുന്നതിലൂടെ ഒരു പരിധി വരെ രോഗ പ്രതിരോധശേഷി ലഭിയ്ക്കാൻ ഇടയാകുന്നു.... 1972 ൽ ആണ് ലോകത്ത് ആദ്യത്തെ പരിസ്ഥിതി ദിനം ആചരിച്ചത്.1974 മുതൽ എല്ലാവർഷവും ജൂൺ 5 ലോക പരിസ്ഥിതി ദിനമായി ആചരിയ്ക്കാൻ ഐക്യരാഷ്ട്രസഭ നമ്മോട് ആഹ്വാനം ചെയ്തു.വായു മലിനീകരണം ആണ് പരിസ്ഥിതിയിലെ ഏറ്റവും വലിയ ഘടകമെങ്കിലും പ്രകൃതിയെ സ്നേഹിയ്ക്കുമ്പോഴാണ് പരിസ്ഥിതി സംരക്ഷണം എന്ന വിഷയത്തിന് ജീവൻ വെയ്ക്കുന്നത് .വായു ,വെള്ളം ,മണ്ണ്', ഇവയെല്ലാം മലിനമായിക്കൊണ്ടിരിയ്ക്കുന്നത് മൂലം അന്തരീക്ഷത്തിന്റെ താപനില ഉയരുകയും ആഗോള താപനത്തിന്റെ ഭാഗമായി പരിസ്ഥിതിയുടെ നിലനിൽപ് തന്നെ അവതാളത്തിലായിരിക്കുകയുമാണ്.. സകലത്തിനും ജീവനേകുന്ന പരിസ്ഥിതിയെ നാമിന്ന് ചപ്പ് ചവറുകൾ, പ്ലാസ്റ്റികുകൾ എന്നിവ വലിച്ചെറിഞ്ഞ് നശിപ്പിയ്ക്കുക വഴി അന്തരീക്ഷത്തിലെ മലിനീകരണം ഉണ്ടാകുന്നു.മണ്ണിനേയും മരങ്ങളേയും ഇല്ലാതാക്കി മനുഷ്യൻ ഫ്ലാറ്റുകൾ പണിയുന്നത് വഴി ഓക്സിജന്റെ അളവ് കുറഞ്ഞ് കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് കൂടുകയും ചെയ്യുന്നത് വഴി രോഗങ്ങൾ പെരുകുന്നു . ഒരാളുടെ വ്യക്തിശുചിത്വം അവനവന്റെ വീടുകളിൽ നിന്നും തുടങ്ങണം. അതായത് അടുക്കളയിൽ നിന്നും . വീടും പരിസരവും വൃത്തിയായും വെള്ളം കെട്ടി നിന്ന് കൊതുക് ഉണ്ടാകാതെയും അതിലൂടെ സാംക്രമിക രോഗങ്ങൾ വരാതെയും നാം ഓരോരുത്തരും ശ്രദ്ധിക്കേണ്ടതാണ്, ഇതിനൊക്കെ പുറമേ നമുക്ക് നല്ല പ്രതിരോധ ശേഷി കിട്ടുന്ന ഭക്ഷണവും കഴിച്ചെങ്കിൽ മാത്രമേ കോവിഡ് 19 പോലുള്ള മഹാമാരിയിൽ നിന്നും രക്ഷ നേടാനാവൂ.പ്പോഴത്തെ ഏറ്റവും വലിയ പ്രതിസന്ധിയായ കൊറോണ വൈറസ് അഥവാ കോവിഡ് 19 എന്ന മഹാമാരി നമുക്ക് വിതച്ച വിപത്ത് എന്ന് മാത്രം ഭയാനകമാണെന്ന് ഇതിനോടകം നമ്മൾ കണ്ടു കഴിഞ്ഞു.ഇതിൽ നിന്നും രക്ഷപെടാനായി പ്രധാനമായും മൂന്ന് കാര്യങ്ങൾ ചെയ്യണം. (1) കൈകൾ നല്ലവണ്ണം സോപ്പും വെള്ളവും ഉപയോഗിച്ച് ഒരു മിനിട്ട് നേരമെങ്കിലും വൃത്തിയായി കഴുകണം' (2) ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മൂക്കും വായും തൂവാലയോ മാസ്കോ ഉപയോഗിച്ച് മൂടിപ്പിടിയ്ക്കുക. (3) സാമൂഹിക അകലം പാലിയ്ക്കുക.. പരിസ്ഥിതി സംരക്ഷണത്തിലൂടെ ശുചിത്വവും അതുവഴി രോഗവിമുക്തി നേടാൻ നമ്മുക്ക് ഒത്തൊരുമിച്ച് പരിശ്രമിക്കാം.

നീരജ ഷിബു
8 ഇ സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം
കോട്ടയം വെസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം