ഗവ. എൽ പി എസ് കോട്ടൺഹിൽ/അക്ഷരവൃക്ഷം/ആരോഗ്യജീവനം
ആരോഗ്യജീവനം
“മോനേ കിച്ചു.. ഒന്ന് എഴുന്നേൽക്ക് ഇന്നലെ നിന്നോട് പറഞ്ഞതല്ലേ, നിൻെറ അച്ഛൻ റെഡിയായി കേട്ടോ.......നീ പോയി റെഡിയായി വരൂ,മണി ആറായി" അമ്മ പറയുന്നത് കേട്ട് കിച്ചു കണ്ണു തുറന്നു "ഹോ ! എന്തൊരു കഷ്ടമാണിത്? സ്കൂൾ അവധിയുള്ള ദിവസം മാത്രമാണ് കിടന്നുറങ്ങാൻ സമയം കിട്ടുന്നത്.ഈ അച്ഛനെ കൊണ്ടു തോറ്റു......ഇനി മുതൽ എന്നും രാവിലെ അച്ഛൻെറ കൂടെ നടക്കാൻ പോകണമത്രേ.....എനിക്കതിന് ആരോഗ്യമുണ്ടല്ലോ....പിന്നെ എന്തിനാ ഞാൻ നടക്കാൻ പോകുന്നത്.”എന്നെല്ലാം ചിന്തിച്ച് കൊണ്ട് കിച്ചു കിടക്കയിൽനിന്നും എഴുന്നേറ്റു.
<
സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ |