എസ്.വി.എ. എച്ച്.എസ്സ്. എസ്സ് നടുവത്തൂർ/അക്ഷരവൃക്ഷം/കാക്കാം ഭൂമിയുടെ തുടിപ്പുകൾ

22:08, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Noufalelettil (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= കാക്കാം ഭൂമിയുടെ തുടിപ്പുക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കാക്കാം ഭൂമിയുടെ തുടിപ്പുകൾ

സുന്ദരമായ പ്രകൃതി ദൈവ ദാനമാണ്. നമുക്ക് ജീവിക്കാനുള്ള തെല്ലാം ഈ ഭൂമിയിലുണ്ട് . ശുദ്ധവായു . ശുദ്ധജലം ഭക്ഷണം പ്രകൃതിയിൽ നിന്നും ലഭിക്കുന്നു. ഫലഭൂവിഷ് ടമായ പ്രകൃതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. ഈ ഭൂമി മനുഷ്യരുടേത് മാത്രമല്ല എല്ലാ ജീവജാലങ്ങളുടേതുമാണ്. നമ്മൾ മാത്രമാണ് ഭൂമിയുടെ അധിപരും അവകാശികളും എന്നു കരുതരുത്. ഒ.എൻ.വി കുറുപ് എഴുതിയ 'ഭൂമിക്കൊരു ചരമഗീതം മനുഷ്യന്റെ ആർത്തി പൂണ്ട പ്രവൃത്തികൾ മൂലം അകാലത്തിൽ മരണത്തിലേക്ക് സഞ്ചരിക്കുന്ന ഭൂമിയെ കുറിച്ചാണ് കവിതയിൽ പരാമർശിക്കുന്നത്. നമ്മുടെ നല്ല ഭാവിക്ക് ഏറ്റവും ആവശ്യം എന്താണെന്ന് അറിയാമോ ? ഭൂമിയുടെ നില നിൽപ്പു തന്നെ. ഇപ്പോൾ ഒരു പുതിയ രോഗം പടർന്നു പിടിക്കുന്നത് എല്ലാവർക്കും അറിയാമല്ലൊ ? ഈ രോഗത്തെ പ്രതിരോധിക്കാൻ നമുക്ക് എന്തെല്ലാം ചെയ്യാമെന്ന് നോക്കാം . മാസ്ക് ധരിക്കേണ്ടത് ഇനിയങ്ങോട്ട് നമ്മുടെ ജീവിത ശീലത്തിന്റെ ഭാഗമാക്കേണ്ടിവരും മാസ്ക് ഉപയോഗിച്ച് മുഖം മറക്കുക, ശാരീരിക അകലം പാലിക്കുക . പൊതുയിടങ്ങളിൽ തുപ്പരുത് ചുമയ്ക്കുമ്പോൾ തുവാലയുപയോഗിച്ച് മൂക്കും വായയും അടച്ചു പിടിക്കുക. പോഷക ആഹാരം കഴിക്കുക ധാരാളം വെള്ളം കുടിക്കുക , കൈകൾ മിനിട്ടുകൾ വെച്ച് കഴുകുക ആരോഗ്യം നിലനിർത്തുക. വൈറസ് വ്യാപനം തടയാൻ നല്ല കരുതലോടെ തുടർന്നുള്ള ദിവസങ്ങളിലും മുന്നോട്ട് പോകണം .

ഇനി വരുന്നത് മഴക്കാലം മഴക്കാലത്ത് പനിയും പകർച്ച വ്യാധി കളും വർദ്ധിക്കും. വീടും പൊതുസ്ഥലവും ശുചിയായി സൂക്ഷിക്കണം. എലിപ്പനി . ഡെങ്കിപ്പനി എന്നിവ പടർന്നു പിടിക്കുന്നതിന്റെ മുഖ്യ കാരണം. മഴയല്ല മലിനീകരണമാണ്. കോവി ഡ് കാല നിയന്ത്രണങ്ങൾ മാലിന്യത്തിന്റെ അളവ് കുറച്ചിട്ടുണ്ടെങ്കിലും മാലിന്യ നിർമ്മാർജനം അടിയന്തരാവശ്യമാണ്. മാലിന്യ ജലം കെട്ടി കിടക്കാതെ ഒഴുക്കി കളയാനും ശ്രദ്ധ വേണം. ഇപ്പോൾ വായു മലിനീകരണമില്ല ജല മലിനീകരണമില്ല. മനുഷ്യ നിന്നു ആശങ്കയിലാണെങ്കിലും ചിരിച്ചു കൊണ്ടങ്ങനെ പ്രകൃതി നിൽക്കുന്നു ...

വിസ്മയ ആർ എസ്
9B എസ്.വി.എ. എച്ച്.എസ്സ്. എസ്സ് നടുവത്തൂർ
മേലടി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Noufalelettil തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം