ജി യു പി എസ് നങ്ങ്യാർകുളങ്ങര/അക്ഷരവൃക്ഷം/വൃക്ഷത്തെ സംരക്ഷിച്ചാൽ

22:06, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വൃക്ഷത്തെ സംരക്ഷിച്ചാൽ

വൃക്ഷത്തെ സംരക്ഷിച്ചാൽ
വൃക്ഷം നമ്മളെ സംരക്ഷിക്കും
ജീവനുതുല്യം സ്നേഹിച്ചാൽ
ജീവവായുവായി നിന്നീടും

വൃക്ഷത്തെ സംരക്ഷിച്ചാൽ
വൃക്ഷം മഴയേ തന്നീടും
പൂത്തുലഞ്ഞൊരു വൃക്ഷത്താൽ
കണ്ണും മനവും നിറഞ്ഞീടും

വൃക്ഷത്തെ സംരക്ഷിച്ചാൽ
മണ്ണ് ഉറച്ച് നിന്നീടും
ആരോഗ്യവാനായി നിന്നീടാൻ
ഫലമൂലാദികൾ തന്നീടും

വൃക്ഷത്തെ സംരക്ഷിച്ചാൽ
ചൂടത്ത് തണലായി നിന്നീടും
വൃക്ഷത്തെ സംരക്ഷിച്ചാൽ
പരിസ്ഥിതി നമ്മൾ സംരക്ഷിച്ചു...

അഭിരാമി വിജയൻ
6 എ ജി യു പി എസ് നങ്ങ്യാർകുളങ്ങര
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത